ഖ​ഷോ​ഗി വ​ധം: വി​ചാ​ര​ണ തു​ട​ങ്ങി
Saturday, July 4, 2020 8:03 AM IST
അ​ങ്കാ​റ: സൗ​ദി​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ജ​മാ​ൽ ഖ​ഷോ​ഗി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ വി​ചാ​ര​ണ ആ​രം​ഭി​ച്ചു. തു​ർ​ക്കി​യി​ലെ ഇ​സ്താം​ബു​ൾ പ്ര​വി​ശ്യ​യി​ലു​ള്ള കോ​ട​തി​യി​ലാ​ണ് 20 സൗ​ദി പൗ​രന്മാ​രു​ടെ വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്.

സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്‍റെ ര​ണ്ട് സ​ഹാ​യി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.2018 ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​ണ് ഇ​സ്താം​ബു​ളി​ലെ സൗ​ദി കോ​ണ്‍​സു​ലേ​റ്റി​ൽ​വ​ച്ച് ഖ​ഷോ​ഗി​യെ വ​ധി​ച്ച​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ പോ​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

കേ​സി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ സൗ​ദി പ്ര​ത്യേ​കം വി​ചാ​ര​ണ​ന​ട​ത്തി വി​ധി പ്ര​സ്താ​വി​ച്ചി​രു​ന്നു. അ​ഞ്ചു​പേ​ർ​ക്ക് വ​ധ​ശി​ക്ഷ​യും മൂ​ന്നു​പേ​ർ​ക്ക് ത​ട​വു​മാ​ണ് വി​ധി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, സൗ​ദി​യി​ൽ ര​ഹ​സ്യ​മാ​യി​ന​ട​ന്ന വി​ചാ​ര​ണ​ക്കെ​തി​രേ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ​ തു​ർ​ക്കി​യി​ലും വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്. കു​റ്റാ​രോ​പി​ത​ർ​ക്കാ​യി തു​ർ​ക്കി നേ​ര​ത്തെ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.