ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5.30 ല​ക്ഷ​ത്തി​ലേ​ക്ക്
Saturday, July 4, 2020 9:14 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ൽ വ​ർ​ധി​ക്കു​ന്നു. ഇ​തു​വ​രെ 5,29,113 പേ​രാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​രി​ച്ച​ത്. വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. 1,11,90,680 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്.

അ​തേ​സ​മ​യം, രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും ചി​ല​ പ്ര​തീ​ക്ഷ​ക​ളും ന​ൽ​കു​ന്നു​ണ്ട്. നി​ല​വി​ൽ 62,97,911 പേ​രാ​ണ് കോ​വി​ഡി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ള്ള​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 28,90,588, ബ്ര​സീ​ൽ- 15,43,341, റ​ഷ്യ- 6,67,883, ഇ​ന്ത്യ-6,49,889, സ്പെ​യി​ൻ- 2,97,625, പെ​റു- 2,95,599, ചി​ലി- 2,88,089, ബ്രി​ട്ട​ൻ- 2,84,276, മെ​ക്സി​ക്കോ- 2,45,251 ഇ​റ്റ​ലി- 241,184.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ അ​മേ​രി​ക്ക- 1,32,101, ബ്ര​സീ​ൽ- 63,254, റ​ഷ്യ- 9,859, ഇ​ന്ത്യ-18,669, സ്പെ​യി​ൻ- 28,385, പെ​റു- 10,226, ചി​ലി- 6,051, ബ്രി​ട്ട​ൻ- 44,131, മെ​ക്സി​ക്കോ- 29,843, ഇ​റ്റ​ലി- 34,833.

ഇ​തി​നു പു​റ​മേ, മ​റ്റ് നാ​ല് രാ​ജ്യ​ങ്ങ​ളി​ൽ കൂ​ടി കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷം ക​ട​ന്നു. ഇ​റാ​ൻ- 2,35,429, പാ​ക്കി​സ്ഥാ​ൻ- 2,21,896, തു​ർ​ക്കി- 2,03,456, സൗ​ദി അ​റേ​ബ്യ- 2,01,801 എ​ന്നി​വ​യാ​ണ് അ​വ.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മേ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ള്ള രാ​ജ്യ​ങ്ങ​ൾ ആ​റാ​ണ്. അ​വ ഇ​നി​പ​റ​യും വി​ധ​മാ​ണ് ജ​ർ​മ​നി, ഫ്രാ​ൻ​സ്, ബം​ഗ്ലാ​ദേ​ശ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, കാ​ന​ഡ,കൊ​ളം​ബി​യ. ഖ​ത്ത​റി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.