അ​ങ്ക​മാ​ലി​യി​ല്‍ പിതാവ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കു​ഞ്ഞ് ആ​ശു​പ​ത്രി വി​ട്ടു
Saturday, July 4, 2020 1:14 PM IST
കോ​ല​ഞ്ചേ​രി: അ​ങ്ക​മാ​ലി​യി​ൽ പി​താ​വ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കു​ഞ്ഞ് ആ​ശു​പ​ത്രി വി​ട്ടു. പെ​രു​മ്പാ​വൂ​രി​ന​ടു​ത്ത് പു​ല്ലു​വ​ഴി​യി​ലു​ള്ള സ്നേ​ഹ ജ്യോ​തി ആ​ശ്ര​യ​ഭ​വ​നി​ലാ​യി​രി​ക്കും അ​മ്മ​യും കു​ഞ്ഞും ത​ല്കാ​ലം ക​ഴി​യു​ക. നേ​പ്പാ​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തു​വ​രെ അ​മ്മ​യും കു​ഞ്ഞും സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷ​ണ​ത്തി​ലാ​കും.

ക​ഴി​ഞ്ഞ​മാ​സം 18നാ​ണ് കു​ഞ്ഞി​നെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 54 ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ പെ​ൺ​കു​ഞ്ഞി​നെ സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​ക്കി​യി​രു​ന്നു. ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം ത​ല​യി​ലി​ട്ടി​രു​ന്ന തു​ന്ന​ല്‍ മാ​റ്റി​യി​രു​ന്നു.

ദ​ഹ​ന പ്ര​ക്രി​യ സാ​ധാ​ര​ണ​നി​ല​യി​ലാ​യെ​ന്നും കു​ഞ്ഞ് ത​നി​യെ മു​ല​പ്പാ​ല്‍ കു​ടി​ക്കു​ന്നു​മു​ണ്ടെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.