പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്രം ഒ​രു​ക്കി​യെ​ന്ന പ്ര​ചാ​ര​ണം ദു​ഷ്ട​ലാ​ക്കോ​ടെ: സൈ​ന്യം
Saturday, July 4, 2020 3:00 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ലേ‍​യി​ൽ പ​രി​ക്കേ​റ്റ സൈ​നി​ക​രെ സ​ന്ദ​ർ​ശി​ച്ച​ത് മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്ന് സൈ​ന്യം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്രം ഒ​രു​ക്കി​യെ​ന്ന പ്ര​ചാ​ര​ണം ദു​ഷ്ട​ലാ​ക്കോ​ടെ​യാ​ണെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

തെ​റ്റാ​യ പ്ര​ചാര​ണം സൈ​ന്യ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സം കെ​ടു​ത്തും. മോ​ദി സൈ​നി​ക​രെ ക​ണ്ട​ത് ലേ​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ത​ന്നെ​യാ​ണ്. ആ​ശു​പ​ത്രി കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം കൂ​ടി​യാ​യ​തി​നാ​ലാ​ണ് പ​രി​ക്കേ​റ്റ സൈ​നി​ക​ർ​ക്ക് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്രം ഒ​രു​ക്കി​യ​തെ​ന്നും സൈ​ന്യം അ​റി​യി​ച്ചു.

നേ​ര​ത്തേ, പ​രി​ക്കേ​റ്റ സൈ​നി​ക​രെ കാ​ണാ​ൻ ക​ര​സേ​നാ മേ​ധാ​വി​യും മ​റ്റ് സൈ​നി​ക​രും ഇ​വി​ടെ ത​ന്നെ​യാ​ണ് എ​ത്തി​യി​രു​ന്ന​താ​യും സൈ​ന്യം വി​ശ​ദീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളി​ൽ പ്രൊ​ജ​ക്ട​റും സ്ക്രീ​നും ഉ​ള്ളത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.