കോ​വി​ഡ് വാ​ക്സി​ന്‍ രാ​ജ്യാ​ന്ത​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്: ഐ​സി​എം​ആ​ർ
Saturday, July 4, 2020 7:36 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ന്‍ പു​റ​ത്തി​റ​ക്കു​ക രാ​ജ്യാ​ന്ത​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​വു​മെ​ന്ന് ഐ​സി​എം​ആ​ർ. ഓ​ഗ​സ്റ്റ് 15 ന് ​വാ​ക്സി​ൻ പു​റ​ത്തി​റ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഐ​സി​എം​ആ​ർ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് പ്ര​ഥ​മ​പ​രി​ഗ​ണ​ന​യെ​ന്ന് ഐ​സി​എം​ആ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യ ന​പ​ടി​ക​ളൊ​ന്നും ഒ​ഴി​വാ​ക്കാ​തെ ത​ന്നെ അ​നാ​വ​ശ്യ​മാ​യ ചു​വ​പ്പ് നാ​ട​ക​ൾ ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ക്ലി​നി​ക്ക​ൽ ട്ര​യ​ൽ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​യ​ച്ച ക​ത്തി​ന്‍റെ ഉ​ദ്ദേ​ശം- ഐ​സി​എം​ആ​ർ വി​ശ​ദീ​ക​രി​ച്ചു.

ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ഭാ​ര​ത് ബ​യോ​ടെ​ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലി​മി​റ്റ​ഡി​ലാ​ണ് (ബി​ബി​ഐ​എ​ൽ) കോ​വി​ഡ് വാ​ക്സി​നാ​യ കോ​വാ​ക്സി​ൻ വി​ക​സി​പ്പി​ച്ച​ത്. മ​രു​ന്ന് മ​നു​ഷ്യ​രി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി ഒ​രു ഡ​സ​നി​ല​ധി​കം ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത ഐ​സി​എം​ആ​ർ, എ​ത്ര​യും വേ​ഗം ക്ലി​നി​ക്ക​ൽ ട്ര​യ​ലു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഡ​ൽ​ഹി​യി​ലെ​യും പാ​റ്റ്ന​യി​ലെ​യും ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് (എ​യിം​സ്), വി​ശാ​ഖ​പ​ട്ട​ണ​ത്തെ കിം​ഗ് ജോ​ർ​ജ് ആ​ശു​പ​ത്രി, റോ​ത്ത ക്കി​ലെ പ​ണ്ഡി​റ്റ് ഭ​ഗ്‌​വ​ത് ദ​യാ​ൽ ശ​ർ​മ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ്, ഹൈ​ദ​രാ​ബാ​ദി​ലെ നി​സാം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ക്ലി​നി​ക്ക​ൽ ട്ര​യ​ലു​ക​ൾ ന​ട​ക്കു​ക.

പൂ​ന​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ൽ വേ​ർ​തി​രി​ച്ചെ​ടു​ത്ത വൈ​റ​സി​ൽ നി​ന്നാ​ണ് ഭാ​ര​ത് ബ​യോ​ടെ​ക് വാ​ക്സി​ൻ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ക ​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കോ​വാ​ക്സി​ന്‍റെ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യി​രു​ന്നു. ജൂ​ലൈ 31ന​കം പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ര​ണ്ടു ഘ​ട്ട​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കാ​നാ​ണു തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യാ​ൽ ഓ​ഗ​സ്റ്റ് 15നു ​പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തു​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ത്തി​ൽ വാ​ക്സി​ൻ പ്ര​ഖ്യാ​പി​ക്കാ​നാ​ണു നീ​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.