എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണം; അ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​യി​ൻ‌​മെ​ന്‍റ് സോ​ണാ​ക്കി
Saturday, July 4, 2020 10:37 PM IST
കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​ന​ഭീ​തി നി​ല​നി​ൽ​ക്കു​ന്ന എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലെ അ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളെ കൂ​ടി ക​ണ്ടെ​യി​ൻ‌​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ച് ഡി​വി​ഷ​നു​ക​ളെ​യാ​ണ് ക​ണ്ടെ​യ്ന്‍‌​മെ​ന്റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

പാ​ലാ​രി​വ​ട്ടം നോ​ര്‍​ത്ത്, കാ​ര​ണ​ക്കോ​ടം, ച​ക്ക​ര​പ്പ​റ​മ്പ്, ഗി​രി​ന​ഗ​ര്‍, പ​ന​മ്പി​ള്ളി ന​ഗ​ര്‍ മേ​ഖ​ല​ക​ളി​ലാ​ണ് ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ ( 28), പ​റ​വൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ (8), ക​ടു​ങ്ങ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍​ഡും ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​ണ്.

ജി​ല്ല​യി​ൽ ഇ​ന്ന് 13 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ‌ അ​ഞ്ചു​പേ​ർ​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന നാ​ല് പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​ലു​വ​യി​ല്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.