കോ​വി​ഡ്: സൗ​ദി​യി​ൽ ശ​നി​യാ​ഴ്ച 56 പേ​ർ മ​രി​ച്ചു
Sunday, July 5, 2020 1:39 AM IST
റി​യാ​ദ്:​ സൗ​ദി​യി​ൽ കോ​വി​ഡ് 19 ബാ​ധി​ച്ച് ശ​നി​യാ​ഴ്ച 56 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണം 1,858 ആ​യി. സൗ​ദി അ​റ​ബ്യ​യി​ലെ ഏ​റ്റ​വും ഉ​യർന്ന പ്ര​തി​ദി​ന മ​ര​ണ​നി​ര​ക്കാ​ണി​ത്.

ശ​നി​യാ​ഴ്ച 4,128 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,05,929 ആ​യി.​ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 1,43,256 ആ​യ​താ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​പ്പോ​ൾ 60,815 രോ​ഗി​ക​ൾ മാ​ത്ര​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. അ​തി​ൽ 2,295 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ശ​നി​യാ​ഴ്ച റി​യാ​ദി​ൽ 26 പേ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ജി​ദ്ദ​യി​ൽ 14 പേ​രും ഹൊ​ഫൂ​ഫി​ൽ അ​ഞ്ച് പേ​രും മ​ര​ണ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.