സൗ​ദി​യി​ൽ കോ​വി​ഡ് വ്യാ​പ​നം കൂ​ടി: അ​മേ​രി​ക്ക​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ട​മാ​യി സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ന്നു
Sunday, July 5, 2020 8:28 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ ആ​ഘാ​തം വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഡ​സ​ൻ​ക​ണ​ക്കി​ന് യു​എ​സ് ന​യ​ത​ന്ത്ര​ജ്ഞ​ർ രാ​ജ്യം വി​ടു​ന്നു.

പു​തി​യ കൊ​റോ​ണ വൈ​റ​സ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഡ​സ​ൻ ക​ണ​ക്കി​ന് യു​എ​സ് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും ഈ ​വാ​രാ​ന്ത്യ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് പോ​കു​ന്ന​ത്.

സ​ന്പ​ദ്‌​വ്യ​വ​സ്ഥ വീ​ണ്ടും തു​റ​ക്കു​ന്പോ​ൾ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ച്ച​തും മ​ഹാ​മാ​രി​ക്കെ​തി​രെ രാ​ജ്യം സ​ർ​വ​ശ​ക്തി​യും കേ​ന്ദ്രീ​ക​രി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്.

ന​യ​ത​ന്ത്ര​ജ്ഞ​രു​ടെ അ​ടി​യ​ന്ത​ര മ​ട​ക്കം സ്റ്റേ​റ്റ് ഡി​പാ​ർ​ട്ട്മെ​ന്‍റ് അം​ഗീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നാ​യി സൗ​ദി​യി​ലി​ൽ നി​ന്ന് ശ​നി​യാ​ഴ്ച പ്ര​ത്യേ​ക വി​മാ​നം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഈ ​വി​മാ​ന​ത്തി​ലാ​ണ് അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ക.

വ​രും ആ​ഴ്ച​ക​ളി​ൽ കൂ​ടു​ത​ൽ ന​യ​ത​ന്ത്ര​ജ്ഞ​ർ മ​ട​ങ്ങു​മെ​ന്ന് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്ര​തീ​ക്ഷി​ക്കു​ന്നു. സൗ​ദി അ​റേ​ബ്യ നേ​ര​ത്തെ ത​ന്നെ അ​ട​ച്ചി​ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ട​ത് വൈ​റ​സ് പ​ട​രാ​തി​രി​ക്കാ​ൻ സ​ഹാ​യി​ച്ചു.

എ​ന്നാ​ൽ ഇ​തി​ന​കം ത​ന്നെ എ​ണ്ണ​വി​ല കു​ത്ത​നെ കു​റ​ഞ്ഞ​ത് സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യെ അ​തീ​വ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച​തോ​ടെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ ക​ഴി​ഞ്ഞ മാ​സം മി​ക്ക നി​യ​ന്ത്ര​ണ​ങ്ങ​ളും നീ​ക്കം​ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.