വി​വാ​ദ നി​യ​മ​ത്തി​ന് പി​ന്നാ​ലെ ഹോങ്കോം​ഗി​ൽ മു​ദ്രാ​വാ​ക്യ​ത്തി​നും നി​രോ​ധ​നം
Sunday, July 5, 2020 5:46 AM IST
വി​ക്ടോ​റി​യ സി​റ്റി: ചൈ​ന​ക്കെ​തി​രാ​യ പ​ര​സ്യ​പ്ര​തി​ഷേ​ധം കു​റ്റ​ക​ര​മാ​ക്കു​ന്ന സു​ര​ക്ഷാ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തോ​ളം ഹോ​ങ്കോം​ഗി​ൽ മു​ഴ​ങ്ങി​യ മു​ദ്രാ​വാ​ക്യ​വും നി​രോ​ധി​ച്ചു. ഹോ​ങ്കോം​ഗി​നെ മോ​ചി​പ്പി​ക്കു​ക, ഇ​ത് ന​മ്മു​ടെ കാ​ല​ത്തെ വി​പ്ല​വം’. എ​ന്ന മു​ദ്രാ​വാ​ക്യ​മാ​ണ് നി​രോ​ധി​ച്ച​ത്.

മു​ദ്രാ​വാ​ക്യം അ​ട്ടി​മ​റി​ക്ക് പ്രേ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നും, ഇ​നി​മു​ത​ൽ ഈ ​മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ൽ പു​തി​യ നി​യ​മ​പ്ര​കാ​രം ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നും സി​റ്റി ഗ​വ​ണ്‍​മെ​ന്‍റ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​ക്ഷോ​ഭ​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് ചൈ​ന തി​ടു​ക്ക​പ്പെ​ട്ട് നി​യ​മം പാ​സാ​ക്കി​യ​ത്. പു​തി​യ നി​യ​മം പ്ര​തി​ഷേ​ധ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി അ​ടി​ച്ച​മ​ർ​ത്തു​ക​യും ഹോ​ങ്കോം​ഗി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​മൊ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​യു​ന്ന​ത്. നി​യ​മ​ത്തി​നെ​തി​രെ തെ​രു​വി​ലി​റ​ങ്ങി​യ 370 ല​ധി​കം പേ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​തി​ൽ പ​ത്തു​പേ​ർ​ക്കെ​തി​രെ പു​തി​യ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.