കോ​ട്ട​യ​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ര്‍​ക്ക് കോ​വി​ഡ്
Sunday, July 5, 2020 6:59 PM IST
കോ​ട്ട​യം: ജി​ല്ല​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ര്‍ ഉ​ള്‍​പ്പെ​ടെ എ​ട്ടു പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ ര​ണ്ടു പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും ആ​റു പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഒ​രാ​ള്‍​ക്കു മാ​ത്ര​മാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന എ​രു​മേ​ലി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ​ക്കും മ​ക​ൾ​ക്കു​മാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി​ക്ക് മൂ​ന്ന​ര​വ​യ​സു​മാ​ത്ര​മാ​ണ് പ്രാ​യം. ഇ​വ​ർ ഡ​ൽ​ഹി​യി​ൽ​നി​ന്നും ക​ഴി​ഞ്ഞ 29 ന് ​ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. മൂ​ന്നു പേ​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

എ​രു​മേ​ലി സ്വ​ദേ​ശി​യു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്കും സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​ക്കും ഇ​ടു​ക്കി​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മാ​താ​വും സ​ഹോ​ദ​ര ഭാ​ര്യ​യും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പി​താ​വ് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​മാ​ണ്. എ​ല്ലാ​വ​രും ഒ​രേ ട്രെ​യി​നി​ലാ​ണ് യാ​ത്ര ചെ​യ്ത​ത്.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​റു പേ​ര്‍ വീ​ട്ടി​ലും ഒ​രാ​ള്‍ ക്വാ​റ​ന്‍റൈ കേ​ന്ദ്ര​ത്തി​ലും ഒ​രാ​ള്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​ന്ന് അ​ഞ്ചു പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​തി​ല്‍ ര​ണ്ടു പേ​ര്‍ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

നി​ല​വി​ല്‍ കോ​ട്ട​യം ജി​ല്ല​ക്കാ​രാ​യ 114 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി-33, കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി-32, കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി -29, മു​ട്ട​മ്പ​ലം ഗ​വ​ണ്‍​മെ​ന്‍റ് വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ലി​ലെ പ്രാ​ഥ​മി​ക പ​രി​ച​ര​ണ കേ​ന്ദ്രം- 18, എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി-​ഒ​ന്ന്, മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ക​ണ​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.