പെ​രി​ങ്ങ​ല്‍​കു​ത്ത് ഡാ​മി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു; ബ്ലൂ ​അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു
Sunday, July 5, 2020 9:10 PM IST
കൊ​ച്ചി: പെ​രി​ങ്ങ​ല്‍​കു​ത്ത് ഡാ​മി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന് 417 മീ​റ്റ​ര്‍ ആ​യ​തി​നെ തു​ട​ര്‍​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​ട്ടി ചെ​യ​ര്‍​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ബ്ലൂ ​അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. രാ​വി​ലെ ഒ​മ്പ​തി​ന് 417.45 ആ​യി​രു​ന്നു ജ​ല​നി​ര​പ്പ്. ജ​ല​നി​ര​പ്പ് 418 മീ​റ്റ​റാ​യാ​ല്‍ ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ടും 419.4 മീ​റ്റ​റാ​യാ​ല്‍ റെ​ഡ് അ​ലേ​ര്‍​ട്ടും പ്ര​ഖ്യാ​പി​ക്കും.

419.4 മീ​റ്റ​റാ​യാ​ല്‍ ഡാ​മി​ല്‍​നി​ന്ന് വെ​ള്ളം ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ഒ​ഴു​കും. ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചാ​ല്‍ ജ​ന​ങ്ങ​ള്‍ പു​ഴ​യി​ല്‍ മീ​ന്‍ പി​ടി​ക്കാ​നോ കു​ളി​ക്കാ​നോ ഇ​റ​ങ്ങ​രു​തെ​ന്നും വ​ഞ്ചി​യോ ച​ങ്ങാ​ട​മോ ഇ​റ​ക്ക​രു​തെ​ന്നും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​ട്ടി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.