സി​യാ​റ്റി​ലി​ൽ ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​ർ പ്ര​ക​ട​ന​ത്തി​നി​ടെ കാ​റി​ടി​ച്ച് പ്ര​തി​ഷേ​ധ​ക്കാ​ര​ൻ മ​രി​ച്ചു
Monday, July 6, 2020 8:25 AM IST
സി​യാ​റ്റി​ൽ: സി​യാ​റ്റി​ലി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന ബ്ലാ​ക്ക് ലൈ​വ്സ് മേ​റ്റ​ർ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ആ​ഡം​ബ​ര കാ​ർ ഇ​ടി​ച്ചു​ക​യ​റി പ്ര​തി​ഷേ​ധ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ഇ​യാ​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഒ​രു ജാ​ഗ്വാ​ർ കാ​ർ ഫ്രീ​വേ​യി​ൽ നി​ന്ന് വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ച് മ​റ്റ് ര​ണ്ട് സ്ത്രീ​ക​ളെ ത​ട്ടി​യി​ടു​ന്ന​തും വ്യ​ക്ത​മാ​ണ്. സം​ഭ​വത്തേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

ആ​ഭ്യ​ന്ത​ര ക​ല​ഹ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശം ദി​വ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.