ഇ​ന്ത്യ​യു​ടെ തി​രി​ച്ച​ടി; ര​ണ്ട് പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
Monday, July 6, 2020 5:41 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പാ​ക്കി​സ്ഥാ​ൻ പ്ര​കോ​പ​ന​ത്തെ തു​ട​ർ​ന്നു ഇ​ന്ത്യ​ൻ സൈ​നി​ക​ർ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്ന് പാ​ക് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു.

പാ​ക് സൈ​നി​ക​ർ യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ​ൻ സൈ​ന്യം തി​രി​ച്ച​ടി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 7.45നാ​ണ് പാ​ക് ആ​ക്ര​മ​ണം.

പൂ​ഞ്ചി​ലെ ബാ​ല​കോ​ട് സെ​ക്ട​റി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഇ​തേ​തു​ട​ർ​ന്നു ഈ ​മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ സേ​ന ശ​ക്ത​മാ​യ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.