പ​ട്ടാ​പ്പ​ക​ൽ വെ​ടി​വ​യ്പ്; അജ്ഞാ​ത​നെ തെ​ര​ഞ്ഞ് പോ​ലീ​സ്
Monday, July 6, 2020 8:17 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പ​ട്ടാ​പ്പ​ക​ൽ ആ​ളു​ക​ൾ നോ​ക്കി അജ്ഞാ​ത​ൻ ഒ​രാ​ളെ വെ​ടി​വച്ചു കൊ​ല​പ്പെ​ടു​ത്തി. ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ ന്യൂ​ലോ​ട്സ് അവന്യു​വി​ലാ​ണ് സം​ഭ​വം. 20 വ​യ​സു​കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​തി​നു പു​റ​മേ ഒ​രു യു​വ​തി​യേ​യും ഇ​യാ​ൾ വെ​ട​വ​ച്ച് വീ​ഴ്ത്തി. ത​ല​യി​ൽ ഉ​ൾ​പ്പെ​ടെ ഒ​ന്നി​ലേ​റെ ത​വ​ണ വെ​ടി​യേ​റ്റ യു​വ​തി ആ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങൾ പോ​ലീ​സ് പു​റ​ത്തുവി​ട്ടു. റോ​ഡി​ലൂ​ടെ ന​ട​ന്നു നീ​ങ്ങു​ന്ന ഒ​രാ​ൾ​ക്ക് അ​ടു​ത്തേ​ക്ക് വ​ള​രെ ശാ​ന്ത​നാ​യി ന​ട​ന്നു​വ​ന്ന അ​ക്ര​മി പൊ​ടു​ന്ന​നെ തോ​ക്കെ​ടു​ത്ത് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നുശേ​ഷം റോ​ഡി​ന്‍റെ തൊ​ട്ട​ടു​ത്ത വ​ശ​ത്തേ​ക്ക് ക​ട​ന്നാ​ണ് യു​വ​തി​യെ വെ​ടി​വ​ച്ച​ത്. സം​ഭ​വം ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.