കോ​വി​ഡ് വാ​ക്സി​ൻ എ​ന്ന് ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന​റി​യി​ല്ല, ട്രം​പി​നെ ത​ള്ളി എ​ഫ്ഡി​എ ത​ല​വ​നും
Monday, July 6, 2020 6:50 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് മ​ഹാ​മാ​രി​യെ ചെ​റു​ക്കാ​നു​ള്ള വാ​ക്സി​ൻ 2020 അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്നെ ക​ണ്ടെ​ത്തു​മെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ന് വീ​ണ്ടും തി​രി​ച്ച​ടി. ട്രം​പി​ന്‍റെ അ​ഭി​പ്രാ​യ​ത്തെ ത​ള്ളി ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ ഡോ. ​സ്റ്റീ​ഫ​ൻ ഹാ​ൻ രം​ഗ​ത്തെ​ത്തി.

കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ അം​ഗീ​ക​രി​ക്കു​ന്ന​തി​ന് ചു​മ​ത​ല​യു​ള്ള ഏ​ജ​ൻ​സി​യെ ന​യി​ക്കു​ന്ന വൈ​റ്റ് ഹൗ​സ് കൊ​റോ​ണ വൈ​റ​സ് ടാ​സ്ക് ഫോ​ഴ്സ് അം​ഗം കൂ​ടി​യാ​ണ് സ്റ്റീ​ഫ​ൻ ഹാ​ൻ. വാ​ക്സി​ൻ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​ള്ള ഉൗ​ർ​ജി​ത​മാ​യ ശ്ര​മ​ങ്ങ​ൾ ലോ​ക​മെ​ന്പാ​ടും തു​ട​രു​ക​യാ​ണെ​ന്നും എ​ന്നാ​ൽ അ​ത് എ​പ്പോ​ൾ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നോ എ​പ്പോ​ൾ ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങാ​നാ​കു​മെ​ന്നോ ഇ​പ്പോ​ൾ പ്ര​വ​ചി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡ് വാ​ക്സി​ൻ ഈ ​വ​ർ​ഷം ത​ന്നെ ക​ണ്ടെ​ത്തു​മെ​ന്ന ട്രം​പി​ന്‍റെ വാ​ക്കു​ക​ളെ ത​ള്ളി മു​ൻ​പും നി​ര​വ​ധി ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.