കൊ​ച്ചി​യി​ൽ പോ​ലീ​സി​ന്‍റെ വ്യാ​പ​ക പ​രി​ശോ​ധ​ന
Monday, July 6, 2020 8:43 AM IST
കൊ​ച്ചി: കോ​വി​ഡ് വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി​യി​ലും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി. ബ്രോ​ഡ്വേ, ക​ലൂ​ർ, ക​ട​വ​ന്ത്ര, പാ​ലാ​രി​വ​ട്ടം, ഇ​ട​പ്പ​ള്ളി, ആ​ലു​വ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പോ​ലീ​സി​ന്‍റെ ക​ർ​ശ​ന പ​രി​ശോ​ധ. ഇ​ത് കൂ​ടാ​തെ മ​റ്റ് സ്്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ എ​ട്ട് ഡി​വി​ഷ​നു​ക​ളാ​ണ് ഇ​തു​വ​രെ അ​ട​ച്ചി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ഗ​ര​ത്തി​ൽ സ​മൂ​വ്യാ​പ​ന​മി​ല്ലെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.