ബൊ​ളീ​വി​യ​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​ക്കും കോ​വി​ഡ്
Monday, July 6, 2020 9:50 AM IST
ലാ ​പാ​സ്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ബൊ​ളീ​വി​യ​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​ക്കും കോ​വി​ഡ്. ആ​രോ​ഗ്യ​മ​ന്ത്രി ഇ​ഡി റോ​ക്ക​യ്ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ബൊ​ളീ​വി​യ​ൻ കാ​ബി​ന​റ്റി​ലെ മൂ​ന്നു പേ​ർ‌​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്ത് നി​ല​വി​ൽ 38,071 കേ​സു​ക​ളാ​ണു​ള്ള​ത്. 1,378 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു.

കോ​വി​ഡ് വ്യാ​പ​നം ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ബ്ര​സീ​ൽ, ചി​ലി, മെ​ക്സി​ക്കോ, പെ​റു എ​ന്നീ രാ​ജ്യ​ങ്ങ​ളെ കോ​വി​ഡ് മോ​ശ​മാ​യാ​ണ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. അ​ർ​ജ​ന്‍റീ​ന​യി​ലും ബൊ​ളീ​വി​യി​ലും അ​ടു​ത്ത ആ​ഴ്ച​ക​ളി​ൽ പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.