മെ​സി എ​ങ്ങും ​പോ​കുന്നില്ല, ഇ​വി​ടു​ണ്ട്: ബാ​ഴ്സ​ലോ​ണ പ്ര​സി​ഡ​ന്‍റ്
Monday, July 6, 2020 11:08 AM IST
ബാ​ഴ്സ​ലോ​ണ: സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി ക്ല​ബ് വി​ടു​മെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി ബാ​ഴ്സ​ലോ​ണ പ്ര​സി​ഡ​ന്‍റ് ജോ​സ​പ് മ​രി​യ ബ​ർ​തോ​മു. മെ​സി ത​ന്‍റെ ക​രി​യ​ർ ബാ​ഴ്സ​യി​ൽ ത​ന്നെ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ബ​ർ​തോ​മു പ​റ​ഞ്ഞു.

വി​യ്യാ​റ​യ​ലി​നെ​തി​രെ ജ​യി​ച്ച​തി​നു ശേ​ഷം സ്പാ​നി​ഷ് മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ബ​ർ​തോ​മു പ്ര​തി​ക​രി​ച്ച​ത്. മെ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. കാ​ര​ണം ക്ല​ബ് ക​ളി​യി​ലാ​ണ് ശ്ര​ദ്ധി​ക്കു​ന്ന​ത്. അ​തു​പോ​ലെ നി​ര​വ​ധി താ​ര​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​വ​രി​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ മെ​സി അ​റി​യി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന് ഇ​വി​ടെ തു​ട​ര​നാ​ണ് താ​ൽ​പ​ര്യ​മെ​ന്നാ​ണ്. അ​തി​നാ​ൽ മെ​സി​യെ കൂ​ടു​ത​ൽ കാ​ലം ബാ​ഴ്സ ജേ​ഴ്സി​യി​ൽ ആ​സ്വ​ദി​ക്കാ​നാ​ണ് തീ​രു​മാ​നം- അദ്ദേഹം പറഞ്ഞു.

നി​ല​വി​ലു​ള്ള ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തോ​ടെ മെ​സി ബാ​ഴ്സ​ലോ​ണ വി​ടു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. 2017ൽ ​പു​തു​ക്കി​യ കാ​ർ 2021വ​രെ യാ​ണു​ള്ള​ത്. തു​ട​ർ​ന്ന് ക​രാ​ർ നീ​ട്ടാ​നു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് മെ​സി​ക്കും പി​താ​വ് ഹൊ​ർ​ഹെ​യ്ക്കും താ​ത്പ​ര്യ​മി​ല്ലെ​ന്നാ​ണ് സൂ​ച​ന. ജൂ​ണ്‍ 24ന് 33 ​വ​യ​സ് പൂ​ർ​ത്തി യാ​യ മെ​സി, ബു​ധ​നാ​ഴ്ച അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ക​രി​യ​റി​ൽ 700 ഗോ​ൾ എ​ന്ന നേ​ട്ട​ത്തി​ലെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.