കേ​ര​ള കോ​ണ്‍​ഗ്ര​സ് യു​പി​എ​യു​ടെ ഭാ​ഗം, രാ​ജി​വ​യ്ക്കേ​ണ്ട​തി​ല്ല: ജോ​സ് കെ. ​മാ​ണി
Monday, July 6, 2020 11:28 AM IST
കോ​ട്ട​യം: യു​ഡി​എ​ഫി​ൽ‌​നി​ന്ന് പു​റ​ത്താ​ക്കി​യെ​ങ്കി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഇ​പ്പോ​ഴും യു​പി​എ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ജോ​സ് കെ.​മാ​ണി. നേ​ര​ത്തെ യു​ഡി​എ​ഫ് വി​ട്ട​പ്പോ​ഴും പാ​ര്‍​ട്ടി യു​പി​എ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എം​പി സ്ഥാ​നം രാ​ജി​വ​യ്ക്കു​മോ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദേ​ശീ​യ രാ​ഷ്ട്രീ​യ നി​ല​പാ​ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​പി​എ​യു​മാ​യി ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​ല്‍​നി​ന്നാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ പു​റ​ത്താ​ക്കി​യി​ട്ടു​ള്ള​ത്. യു​പി​എ​യി​ല്‍ തു​ട​രു​ന്ന​തി​ന് അ​തു ത​ട​സ​മ​ല്ലെ​ന്നും ജോ​സ് കെ. ​മാ​ണി ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ഇ​പ്പോ​ള്‍ ഒ​രു മു​ന്ന​ണി​യി​ലും ചേ​രു​ന്നി​ല്ല. അ​തി​നാ​ല്‍ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന് മ​റു​പ​ടി പ​റ​യേ​ണ്ട സാ​ഹ​ച​ര്യം ഇ​പ്പോ​ഴി​ല്ല. എ​തി​ര്‍​പ്പി​നു​ള്ള കാ​ര​ണം കാ​ന​ത്തി​നോ​ടു​ത​ന്നെ ചോ​ദി​ക്ക​ണം. അ​ടി​ത്ത​റ​യു​ള്ള പാ​ര്‍​ട്ടി​യാ​ണെ​ന്ന് അ​റി​യാ​ഞ്ഞി​ട്ട​ല്ല ഈ ​എ​തി​ര്‍​പ്പെ​ന്നും ജോ​സ് കെ. ​മാ​ണി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.