ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി സ്വ​ർ​ണ​ക്ക​ട​ത്ത്; അ​ന്വേ​ഷ​ണം പ്ര​മു​ഖ​രി​ലേ​ക്ക്
Monday, July 6, 2020 11:42 AM IST
തി​രു​വ​ന​ന്ത​പു​രം: ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​മു​ഖ​രി​ലേ​ക്ക്. യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലെ ചി​ല പ്ര​മു​ഖ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് മു​ന്‍ പി​ആ​ര്‍​ഒ സ​രി​ത്തി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ക​ള്ള​ക്ക​ട​ത്തി​ല്‍ പ​ങ്കു​ള്ള അ​ഞ്ച് പേ​രെ കൂ​ടി തി​രി​ച്ച​റി​ഞ്ഞ​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്. ഇ​വ​രി​ലൊ​രാ​ൾ യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. ഈ ​സം​ഘം മു​മ്പും ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​ർ സ്വ​ർ​ണം പു​റ​ത്തെ​ത്തി​ച്ച​ത്. കോ​ൺ​സു​ലേ​റ്റി​ലേ​ക്കു​ള്ള ബാ​ഗേ​ജ് പ​രി​ശോ​ധി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.