ഡ​ബ്ല്യു​സി​സി​ക്ക് ഇ​ര​ട്ട​ത്താ​പ്പ്: രാ​ജി​ക്ക​ത്ത് പു​റ​ത്തു​വി​ട്ട് വി​ധു വി​ന്‍​സെ​ന്‍റ്
Monday, July 6, 2020 12:25 PM IST
കൊ​ച്ചി: വി​മ​ന്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വി​ൽ ഇ​ര​ട്ട​ത്താ​പ്പെ​ന്നും വ​രേ​ണ്യ നി​ല​പാ​ടു​ക​ളു​ണ്ടെ​ന്നും സം​വി​ധാ​യ​ക വി​ധു വി​ന്‍​സെ​ന്‍റ്. ഇ​ക്കാ​ര്യ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന രാ​ജി​ക്ക​ത്ത് വി​ധു വി​ന്‍​സെ​ന്‍റ് ഫേ​സ്ബു​ക്കി​ലൂ​ടെ പു​റ​ത്തു​വി​ട്ടു.

ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ത​ന്‍റെ സി​നി​മ നി​ര്‍​മി​ച്ച​താ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണം. എ​ന്നാ​ല്‍ ദി​ലീ​പി​നെ പി​ന്തു​ണ​യ്ക്കു​ന്ന സി​ദ്ദി​ഖി​നൊ​പ്പം പാ​ര്‍​വ​തി അ​ഭി​ന​യി​ച്ച​തി​നെ സം​ഘ​ട​ന ചോ​ദ്യം ചെ​യ്തി​രു​ന്നി​ല്ല. ഇ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും വി​ധു ക​ത്തി​ല്‍ ചോ​ദി​ക്കു​ന്നു.

ദി​ലീ​പി​നോ​ട് അ​ടു​പ്പ​മു​ള്ള​വ​രെ ഒ​ഴി​വാ​ക്കി സി​നി​മ ചെ​യ്യാ​നാ​കി​ല്ല. ന​ട​ന്‍ സി​ദ്ദി​ഖും സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തു​മെ​ല്ലാം ദി​ലീ​പി​നെ ജ​യി​ലി​ല്‍ സ​ന്ദ​ര്‍​ശി​ച്ച​വ​രാ​ണ്. എ​ന്നു​വ​ച്ച് ഇ​വ​രെ തൊ​ട്ടു​കൂ​ടാ​ത്ത​വ​രാ​യി പ്ര​ഖ്യാ​പി​ക്കു​മോ. സം​ഘ​ട​ന​യി​ല്‍ അം​ഗ​മാ​യ ര​മ്യാ ന​മ്പീ​ശ​ന്‍റെ സ​ഹോ​ദ​ര​ന്‍ കൊ​ച്ചി​യി​ല്‍ തു​ട​ങ്ങി​യ സ്റ്റു​ഡി​യോ​യു​ടെ ഉ​ദ്ഘാ​ട​ന ചി​ത്രം ബി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്ത കോ​ട​തി സ​മ​ക്ഷം ബാ​ല​ന്‍ വ​ക്കീ​ലാ​യി​രു​ന്നു.

അ​പ്പോ​ള്‍ തൊ​ട്ടു​കൂ​ടാ​യ്മ ഈ ​സ്റ്റു​ഡി​യോ​യ്ക്കു ബാ​ധ​ക​മാ​കു​മോ എ​ന്നു ക​ത്തി​ല്‍ ചോ​ദി​ക്കു​ന്നു. സം​ഘ​ട​ന​യു​ടെ നേ​തൃ​പ​ദ​വി​യി​ലു​ള്ള ഡ​ബ്ല്യു​സി​സി​യി​ലെ റി​മ ക​ല്ലി​ങ്ക​ല്‍, പാ​ര്‍​വ​തി, ദീ​ദി എ​ന്നി​വ​രെ​യും വി​മ​ര്‍​ശി​ക്കു​ന്നു. കൂ​ടു​ത​ല്‍ അ​പ​മാ​നി​ത​യാ​കാ​നും ത​ക​രാ​നും താ​നി​ല്ലെ​ന്നും രാ​ജി​ക്ക​ത്തി​ല്‍ വി​ധു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.