വി​കാ​സ് ദു​ബൈ​യു​ടെ ത​ല​യ്ക്ക് 2.5 ല​ക്ഷം; പാ​രി​തോ​ഷി​ക തു​ക വ​ർ​ധി​പ്പി​ച്ച് പോ​ലീ​സ്
Monday, July 6, 2020 2:47 PM IST
കാ​ൺ​പു​ർ: കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബൈ​യു​ടെ വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്കു​ള്ള പാ​രി​തോ​ഷി​ക തു​ക വ​ർ​ധി​പ്പി​ച്ചു. ദു​ബൈ​യു​ടെ ത​ല‍​യ്ക്ക് പോ​ലീ​സ് 2.5 ല​ക്ഷം രൂ​പ​യാ​ണ് വി​ല​യി​ട്ടി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഒ​രു ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ഇ​യാ​ളെ കാ​ട്ടി​ക്കൊ​ടു​ക്കു​ന്ന​വ​ർ‌​ക്കു​ള്ള പാ​രി​തോ​ഷി​കം.

ഇ​താ​ണ് ര​ണ്ട​ര​ല​ക്ഷ​മാ​യി വ​ർ​ധി​പ്പി​ച്ച​ത്. ഇ​യാ​ളു​ടെ ചി​ത്രം ഇ​ന്ത്യാ-​നേ​പ്പാ​ൾ അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ പ​തി​പ്പി​ച്ചു. ഇ​യാ​ൾ മ​ധ്യ​പ്ര​ദേ​ശി​ലേ​ക്കോ രാ​ജ​സ്ഥാ​നി​ലേ​ക്കോ ക​ട​ന്നി​രി​ക്കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ദു​ബൈ​ക്ക് വി​വ​ര​ങ്ങ​ൾ‌ ചോ​ർ​ത്തി ന​ൽ​കി​യ നാ​ല് പോ​ലീ​സു​കാ​രെ കൂ​ടി ഇ​തി​ന​കം സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ലെ എ​ട്ടു പേ​രെ​യാ​ണ് ദു​ബൈ​യും കൂട്ടാളികളും വ​ക​വ​രു​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പോ​ലീ​സി​ന്‍റെ ആ​യു​ധ​വും ത​ട്ടി​യെ​ടു​ത്താ​ണ് സം​ഘം ക​ട​ന്നു​ക​ള​ഞ്ഞ​ത്. അ​റ​സ്റ്റ് വി​വ​രം പോ​ലീ​സു​കാ​രി​ൽ​നി​ന്നു ത​ന്നെ ദു​ബൈ നേ​ര​ത്തെ അ​റി​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.