തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​പ്പോ​ൾ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ടും: മു​ഖ്യ​മ​ന്ത്രി
Monday, July 6, 2020 8:09 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​പ്പോ​ൾ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തി​നാ​ലാ​ണ് സ​മൂ​ഹി​ക വ്യാ​പ​ന​മു​ണ്ടാ​കും മു​ൻ​പ് തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​തി​ര​ക്കേ​റി​യ പാ​ള​യം സാ​ഫ​ല്യം കോം​പ്ല​ക്സി​ല​ട​ക്കം രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 22 പേ​ർ​ക്കാ​ണ് ഞാ​യ​റാ​ഴ്ച സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​തി​ൽ പ​ല​തി​ലും ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ല്ല. നൂ​റു​ക​ണ​ക്കി​ന് ഓ​ഫീ​സു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ട്. ഇ​പ്പോ​ൾ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​ര്യ​ങ്ങ​ൾ കൈ​വി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൂ​ന്തു​റ​യി​ലെ മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ര​നി​ൽ​നി​ന്നും ഒ​ൻ​പ​ത് പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. അ​വ​രി​ൽ നി​ന്നും വേ​റെ ചി​ല​രി​ലേ​ക്കും രോ​ഗം പ​ക​ർ​ന്നു. അ​തി​നാ​ൽ വ്യാ​പ​ക​മാ​യി ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി രോ​ഗി​ക​ളെ ക​ണ്ടെ​ത്താ​നാ​ണ് ശ്ര​മ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.