മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ അ​ഭ​യ​കേ​ന്ദ്ര​മെ​ന്ന് മു​ല്ല​പ്പ​ള്ളി
Monday, July 6, 2020 9:07 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ​യും മാ​ഫി​യാ സം​ഘ​ങ്ങ​ളു​ടെ​യും അ​ഭ​യ​കേ​ന്ദ്ര​മാ​യി മാ​റി​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക സ്വ​പ്‌​ന സു​രേ​ഷി​നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യു​ള്ള ബ​ന്ധം ഇ​തി​ന്‍റെ തെ​ളി​വാ​ണെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ളി​വ് സ​ഹി​തം പി​ടി​കൂ​ടി​യ​പ്പോ​ള്‍ സ്വപ്നയെ ജോ​ലി​യി​ല്‍നി​ന്നും പി​രി​ച്ചു​വി​ട്ട് ത​ടി​യൂ​രാ​നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ങ്കി​ല്‍ അ​ത് വി​ല​പ്പോ​കി​ല്ല. ഏ​താ​നും മാ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നും ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന വാ​ര്‍​ത്ത​ക​ളെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.