പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ൽ നി​ന്ന് വെ​ള്ളം തു​റ​ന്നു​വി​ട്ടു
Tuesday, July 7, 2020 9:06 AM IST
തൃ​ശ്ശൂ​ർ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ തൃ​ശൂ​ർ ജി​ല്ല​യി​ലെ പെ​രി​ങ്ങ​ൽ​കു​ത്ത് ഡാ​മി​ൽ നി​ന്ന് വെ​ള്ളം തു​റ​ന്നു വി​ടാ​ൻ തു​ട​ങ്ങി. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​ന് ജ​ല​നി​ര​പ്പ് 419.4 മീ​റ്റ​റി​ലേ​ക്ക് എ​ത്തി​യി​രു​ന്നു.

ഈ ​ഘ​ട്ട​ത്തി​ലാ​ണ് വെ​ള​ളം ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി വി​ട്ട​ത്. ഏ​ഴ് സ്പി​ൽ​വേ ഗേ​റ്റി​ലൂ​ടെ​യാ​ണ് വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ളോ​ട് പു​ഴ​യി​ൽ ഇ​റ​ങ്ങ​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. 419.24 മീ​റ്റ​റാ​ണ് ഡാ​മി​ന്‍റെ സം​ഭ​ര​ണ ശേ​ഷി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.