സ്വ​പ്ന സു​രേ​ഷു​മാ​യി അ​ടു​ത്ത​ബ​ന്ധം: ഐ​ടി സെ​ക്ര​ട്ട​റി​യെ മാ​റ്റി​യേ​ക്കും
Tuesday, July 7, 2020 10:09 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് വി​വാ​ദ​ത്തി​ൽ‌ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം. ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര​പ​രാ​ധി​യാ​ണെ​ന്ന് തെ​ളി​യും​വ​രെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി നി​ര്‍​ത്താ​നും ഐ​ടി വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​നു​മാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി ഐ​ടി സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​ര​ണ​വും തേ​ടി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. സ്വ​പ്ന​യ്ക്ക് ശി​വ​ശ​ങ്ക​റു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധം സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​യും പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖം​ര​ക്ഷി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം.

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ സ്വ​പ്ന ഇ​പ്പോ​ൾ ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്വ​പ്ന സു​രേ​ഷി​നെ ഐ​ടി വ​കു​പ്പി​ൽ നി​യ​മി​ച്ച​ത് ഏ​തു സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്നു ത​നി​ക്ക് കൃ​ത്യ​മാ​യി അ​റി​യി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.