എം. ശിവശങ്കർ ദീർഘകാല അവധിക്ക് അപേക്ഷ നൽകി
Tuesday, July 7, 2020 12:55 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി​യ​തി​ന് പി​ന്നാ​ലെ എം.​ശി​വ​ശ​ങ്ക​ർ ദീ​ർ​ഘ​കാ​ല അ​വ​ധി​യെ​ടു​ത്തു. ഇ​തു സം​ബ​ന്ധി​ച്ച് അ​വ​ധി അ​പേ​ക്ഷ ശി​വ​ശ​ങ്ക​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് ന​ൽ​കി. ആ​റു മാ​സ​ത്തേ​ക്കാ​ണ് അ​വ​ധി അ​പേ​ക്ഷ.

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​മാ​യി ശി​വ​ശ​ങ്ക​റി​ന് ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ​ത്. പ​ക​രം മി​ർ മു​ഹ​മ്മ​ദ് ഐ​എ​എ​സി​നാ​ണ് അ​ധി​ക ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഐ​ടി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് ശി​വ​ശ​ങ്ക​ർ തു​ട​രു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. സ്വ​ർ​ണ​ക്ക​ട​ത്തി​ലെ ആ​രോ​പ​ണ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു നേ​രെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശി​വ​ശ​ങ്ക​റി​നെ മാ​റ്റി​നി​ർ​ത്താ​ൻ മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നി​ച്ച​ത്.

സ്വ​ർ​ണ​ക്ക​ട​ത്തി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് അ​ദ്ദേ​ഹ​ത്തെ മാ​റ്റി നി​ർ​ത്തു​ന്ന​താ​ണ് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.