ടി​ക്‌​ടോ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള ചൈ​നീ​സ് ആ​പ്പു​ക​ൾ വി​ല​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക​യും
Tuesday, July 7, 2020 1:24 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​ക്കു പി​ന്നാ​ലെ ടി​ക്‌​ടോ​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള ചൈ​നീ​സ് മൊ​ബൈ​ല്‍ ഫോ​ണ്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വി​ല​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക​യും. യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ ആ​ണ് ഫോ​ക്‌​സ് ന്യൂ​സി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ല്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഈ ​നി​ര്‍​ദേ​ശം പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ മു​ന്‍​പി​ല്‍ എ​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ഞ​ങ്ങ​ള്‍ ഗൗ​ര​വ​മാ​യി ചി​ന്തി​ക്കു​ക​യാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ടി​ക്‌​ടോ​ക്ക് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ര്‍ ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും മൈ​ക്ക് പോം​പി​യോ പ​റ​ഞ്ഞു.

കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക ചൈ​ന​യ്‌​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഹോ​ങ്കോം​ഗി​ലെ ചൈ​ന​യു​ടെ ഇ​ട​പെ​ടലി​ലും അ​മേ​രി​ക്ക​യ്ക്ക് ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.