സ്വ​പ്ന ത​ന്‍റെ മ​രു​മ​ക​ള​ല്ല: വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും; ത​ന്പാ​നൂ​ർ ര​വി
Tuesday, July 7, 2020 2:38 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ മു​ഖ്യ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സ്വ​പ്ന സു​രേ​ഷ് ത​ന്‍റെ മ​രു​മ​ക​ള​ല്ലെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ന്പാ​നൂ​ർ ര​വി.

സ്വ​പ്ന സു​രേ​ഷ് ത​ന്പാ​നൂ​ർ ര​വി​യു​ടെ മ​ക​ന്‍റെ ഭാ​ര്യ​യാ​ണെ​ന്ന് വ്യാ​പ​ക​മാ​യ രീ​തി​യി​ൽ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ല​ട​ക്കം പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ത​ന്പാ​നൂ​ർ ര​വി​യു​ടെ പ്ര​തി​ക​ര​ണം.

വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും ത​ന്പാ​നൂ​ർ ര​വി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.