പെ​രു​മ്പു​ഴ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു
Tuesday, July 7, 2020 2:43 PM IST
കൊ​ല്ലം: ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പെ​രു​മ്പു​ഴ ഗോ​പാ​ല​കൃ​ഷ്ണ​ന്‍(89) അ​ന്ത​രി​ച്ചു. സം​സ്കാ​രം തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ൽ വ​ച്ചു ന​ട​ത്തി. ഇ​പ്റ്റ മു​ൻ​ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

കൊ​ല്ലം ജി​ല്ല​യി​ലെ പെ​രു​മ്പു​ഴ​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​നം. ഫി​ലിം ഡ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​നി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ഗോ​പാ​ല​കൃ​ഷ്ണ​ൻ സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന​കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സ​റാ​യാ​ണ് വി​ര​മി​ച്ച​ത്.

ജി. ​ദേ​വ​രാ​ജ​ന്‍ മാ​സ്റ്റ​ര്‍, പി. ​ഭാ​സ്‌​ക​ര​ന്‍ എ​ന്നി​വ​രു​ടെ ജീ​വ​ച​രി​ത്ര​വും നി​ര​വ​ധി ക​വി​ത സ​മാ​ഹാ​ര​ങ്ങ​ളും ച​ല​ച്ചി​ത്ര പ​ഠ​ന​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്. ഉ​യ​രു​ന്ന മാ​റ്റൊ​ലി​ക​ള്‍, ഞാ​റ​പ്പ​ഴ​ങ്ങ​ള്‍, മു​ത്തു​ക​ള്‍, തു​ടി, വൃ​ശ്ചി​ക​ക്കാ​റ്റ്, റോ​സാ​പ്പൂ​ക്ക​ളു​ടെ നാ​ട്ടി​ല്‍, പ്ര​തി​രൂ​പ​ങ്ങ​ളു​ടെ സം​ഗീ​തം എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.