സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം; മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു
Tuesday, July 7, 2020 3:28 PM IST
ച​വ​റ: സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി​ട്ടു​ള്ള ബ​ന്ധം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. കൊ​ല്ലം, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

കോ​വി​ഡ് ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തി​റ​ങ്ങി​യ​ത്. കൊ​ല്ല​ത്ത് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു ക്യ​ഷ്ണ​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു. ഐ​ടി വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ച്ച് അ​ന്വേ​ഷ​ണ​ത്തി​നെ നേ​രി​ട​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ട്ട​യ​ത്തും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. അ​ന്പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ സ​മ​രം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.