സ്പ്രി​ങ്ക​ള​റി​ൽ തെ​ന്നി സ്വ​പ്ന​യി​ൽ വീ​ണു; ശി​വ​ശ​ങ്ക​റി​നെ ഐ​ടി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി
Tuesday, July 7, 2020 4:54 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് വി​വാ​ദ​മാ​യി ക​ത്തി​പ്പ​ട​രു​ന്ന​തി​ന് പി​ന്നാ​ലെ എം.​ശി​വ​ശ​ങ്ക​റി​നെ ഐ​ടി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി. മു​ഹ​മ്മ​ദ് വൈ.​സ​ഫ​റു​ള്ള പു​തി​യ ഐ​ടി സെ​ക്ര​ട്ട​റി​യാ​കും. മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നും രാ​വി​ലെ ശി​ശ​ങ്ക​റി​നെ നീ​ക്കി​യി​രു​ന്നു. ശു​ചി​ത്വ മി​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ മി​ര്‍ മു​ഹ​മ്മ​ദി​നാ​ണ് പ​ക​രം ചു​മ​ത​ല.

മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യ​തി​നു പി​ന്നാ​ലെ ഐ.​ടി. വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ശി​വ​ശ​ങ്ക​ര്‍ ദീ​ര്‍​ഘ​കാ​ല അ​വ​ധി​ക്ക് അ​പേ​ക്ഷ ന​ല്‍​കു​ക​യും ചെ​യ്തു. ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​ജി​പി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ശി​വ​ശ​ങ്ക​റി​നെ നീ​ക്കാ​നു​ള്ള സു​പ്ര​ധാ​ന തീ​രു​മാ​നം ഉ​ണ്ടാ​യ​ത്.

സ്വ​ർ​ണ​ക്ക​ട​ത്തി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ മാ​റ്റി നി​ർ​ത്തു​ന്ന​താ​ണ് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ല​യി​രു​ത്ത​ൽ.

ശി​വ​ശ​ങ്ക​ര്‍ സ്വ​പ്‌​ന​യു​ടെ വീ​ട്ടി​ലെ സ്ഥി​രം സ​ന്ദ​ര്‍​ശ​ക​നാ​യി​രു​ന്നു​വെ​ന്ന് അ​യ​ല്‍​ക്കാ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ ബ​ന്ധ​പ്പെ​ടു​ത്തി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.