ക​രാ​ർ ഉ​ദ്യോ​ഗ​സ്ഥയാ​യ സ്വ​പ്ന സു​രേ​ഷി​ന്‍റെ വി​സി​റ്റിം​ഗ് കാ​ർ​ഡി​ൽ സ​ർ​ക്കാ​ർ മു​ദ്ര!
Tuesday, July 7, 2020 4:55 PM IST
തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്താ​വ​ള സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​യാ​യ ഐ​ടി വ​കു​പ്പി​ലെ ക​രാ​ർ ഉ​ദ്യോ​ഗ​സ്ഥ സ്വ​പ്ന സു​രേ​ഷി​ന്‍റെ വി​സി​റ്റിം​ഗ് കാ​ർ​ഡി​ൽ സ​ർ​ക്കാ​ർ മു​ദ്ര.

സ​ർ​ക്കാ​രി​ന്‍റെ അ​റി​വോ​ടെ​യാ​ണോ ഇ​വ​ർ ഒൗ​ദ്യോ​ഗി​ക മു​ദ്ര​യു​ള്ള കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച​തെ​ന്നു വ്യ​ക്ത​മ​ല്ല. ഐ​ടി വ​കു​പ്പി​ൽ സ്വ​പ്ന​യു​ടേ​ത് താ​ത്കാ​ലി​ക നി​യ​മ​നം ആ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ട്ട​ത്.

2018 ൽ ​കോ​ണ്‍​സു​ലേ​റ്റി​ലെ ജോ​ലി ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സ്വ​പ്ന ഐ​ടി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡി​ലെ​ത്തു​ന്ന​ത്.

ഐ​ടി മേ​ഖ​ല​യി​ൽ മു​ൻ​പ​രി​ച​യ​മി​ല്ലാ​തി​രു​ന്നി​ട്ടും ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ എ​ന്ന സു​പ്ര​ധാ​ന ത​സ്തി​ക​യി​ൽ നി​യ​മി​ക്കാ​ൻ കാ​ര​ണം ഉ​ന്ന​ത​രു​ടെ ഇ​ട​പെ​ട​ലാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.