മ​ക​ൾ കു​റ്റ​ക്കാ​രി​യെ​ങ്കി​ൽ ശി​ക്ഷി​ക്ക​പ്പെ​ട​ണം; പ്ര​തി​ക​രി​ച്ച് സ്വ​പ്ന സു​രേ​ഷി​ന്‍റെ അ​മ്മ
Tuesday, July 7, 2020 5:06 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ക​ൾ കു​റ്റ​ക്കാ​രി​യെ​ങ്കി​ൽ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യാ​യ സ്വ​പ്ന സു​രേ​ഷി​ന്‍റെ അ​മ്മ പ്ര​ഭ.

സ്വ​പ്ന കു​റ​ച്ചു നാ​ളാ​യി വീ​ട്ടി​ൽ വ​രാ​റി​ല്ല. ഫോ​ണി​ൽ വി​ളി​ച്ചി​ട്ടും കി​ട്ടാ​റി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഇ​ങ്ങ​നെ​യൊ​രു വാ​ർ​ത്ത കേ​ട്ട​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണു താ​ൻ. മ​ക​ളെ കു​റി​ച്ച് അ​ത്ത​ര​ത്തി​ലൊ​രു സം​ശ​യം തോ​ന്നി​യി​രു​ന്നി​ല്ല. ജോ​ലി​യു​ടെ കാ​ര്യ​ങ്ങ​ളൊ​ന്നും പ​റ​യാ​റി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ അ​ന്വേ​ഷ​ണം ദേ​ശീ​യ ഏ​ജ​ൻ​സി​ക​ൾ ഏ​റ്റെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​ത് സം​ബ​ന്ധി​ച്ച നി​ല​പാ​ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്കു​മെ​ന്നാ​ണ് വി​വ​രം.

ന​യ​ത​ന്ത്ര വ​ഴി​യി​ലൂ​ടെ​യാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ന്നി​രി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ലാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ കേ​സ് അ​ന്വേ​ഷി​ക്കു​ക. എ​ൻ​ഐ​എ, റോ, ​സി​ബി​ഐ ഇ​വ​യി​ൽ ഏ​തെ​ങ്കി​ലു​മാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.