സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച യു​വാ​വി​ന് കോ​വി​ഡ്
Tuesday, July 7, 2020 5:08 PM IST
കൊ​ട്ടാ​ര​ക്ക​ര: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. ദു​ബാ​യി​ൽ​നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തേ​വ​ല​പ്പു​റം ആ​ലി​ൻ​കു​ന്നും​പു​റം മ​നോ​ജ് ഭ​വ​നി​ൽ മ​നോ​ജ് (24) ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​നോ​ജി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യി​ൽ മ​നോ​ജി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി സ്ര​വം ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

ഈ​മാ​സം ഒ​ന്നി​നാ​ണ് ഇ​യാ​ൾ നാ​ട്ടി​ലെ​ത്തി​യ​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വീ​ടെ​ടു​ത്ത് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.