ഓ​ണ​ത്തി​നു മു​ന്പു​ള്ള ഒ​രു ടേ​മി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​നം മാ​ത്രം: മു​ഖ്യ​മ​ന്ത്രി
Tuesday, July 7, 2020 6:05 PM IST
ക​ണ്ണൂ​ർ: ഓ​ണ​ത്തി​നു മു​ന്പു​ള്ള ഒ​രു ടേം ​പാ​ഠ​ഭാ​ഗ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യി ത​ന്നെ പ​ഠി​ക്കേ​ണ്ടി​വ​രു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ണ്ണൂ​രി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടി​വി ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​ഗ​സ്റ്റി​നു മു​ന്പ് കോ​വി​ഡ് അ​വ​സാ​നി​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നാ​ണു നി​ല​വി​ലെ സ്ഥി​തി​യി​ൽ​നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്. നാം ​സ്വീ​ക​രി​ക്കു​ന്ന പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ൽ ഒ​രി​ള​വും പാ​ടി​ല്ലെ​ന്നാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ര​ണം കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ന​ഷ്ട​പ്പെ​ട്ടു​കൂ​ടാ. ക്ലാ​സി​ൽ പോ​യി​രു​ന്ന് പ​ഠി​ക്കു​ന്ന​തി​ന് പ​ക​ര​മാ​വി​ല്ലെ​ങ്കി​ലും പ​ക​രം സം​വി​ധാ​ന​ത്തി​ന് ന​മ്മ​ൾ നി​ർ​ബ​ന്ധി​ത​രാ​യ​തി​നാ​ലാ​ണ് ഓ​ണ്‍​ലൈ​ൻ പ​ഠ​ന സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യം ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​ന് അ​സൗ​ക​ര്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു പി​ന്തു​ണ ആ​വ​ശ്യ​മാ​ണ്. ഇ​തി​നു​ള്ള ചി​ല ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യി തീ​രെ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ട്ടി​ക​ളെ ഒ​ന്നി​ച്ചി​രു​ത്തി ക്ലാ​സ് ന​ൽ​കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ വാ​യ​ന​ശാ​ല​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ടി ​വി​ക​ൾ സ്ഥാ​പി​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യ സ​ജീ​ക​ര​ണ​ങ്ങ​ൾ ഇ​പ്പോ​ൾ ഒ​രു​ക്കി​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ കേ​ൾ​ക്കു​ന്ന ക​ണ​ക്കു​ക​ളി​ൽ പ​രി​ഭ്ര​മി​ക്കേ​ണ്ട​തി​ല്ല. ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഇ​ങ്ങോ​ട്ട് വ​രു​ന്നു​ണ്ട്. അ​വ​ർ വ​രേ​ണ്ട​തി​ല്ല എ​ന്ന നി​ല​പാ​ട് ന​മു​ക്ക് സ്വീ​ക​രി​ക്കാ​നാ​വി​ല്ല. അ​വ​ർ​ക്കു​കൂ​ടി അ​ർ​ഹ​ത​പ്പെ​ട്ട​താ​ണ് ഈ ​നാ​ട്. ഇ​ത്ത​ര​ത്തി​ൽ വ​രു​ന്ന​വ​രി​ൽ ചി​ല​ർ രോ​ഗ​വാ​ഹ​ക​രാ​ണ്. അ​തി​നാ​ൽ ഇ​വ​രി​ൽ നി​ന്നും രോ​ഗം പ​ക​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.