അ​ശ്ര​ദ്ധയു​ണ്ടാ​യാ​ല്‍ സൂ​പ്പ​ർ സ്പ്രെ​ഡ്, സ​മൂ​ഹ​വ്യാ​പ​നം പി​ന്നാ​ലെ: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്
Tuesday, July 7, 2020 6:51 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​വി​ഡ് വ്യാ​പ​ന സ്ഥി​തി കൊ​ച്ചി കോ​ഴി​ക്കോ​ട് പോ​ലു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ വ​ര​രു​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഇ​ന്ത്യ​യി​ലാ​കെ കോ​വി​ഡ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​ട​ർ​ന്ന​തു ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ​തി​നാ​ലും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന​വ​ർ കൂ​ടു​ത​ലാ​യ​തി​നാ​ലും ഇ​വി​ടെ രോ​ഗ​വ്യാ​പ​ന​വും കൂ​ടും. ഇ​തു മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു പ​ട​രു​ക​യും ചെ​യ്യും. ഗ്രാ​മ​ങ്ങ​ളി​ലും പൊ​തു​വേ വ​ലി​യ ജ​ന​സാ​ന്ദ്ര​ത കേ​ര​ള​ത്തി​ലു​ണ്ട്. ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് വ​ലി​യ രോ​ഗ​വ്യാ​പ​നം വ​രാ​ൻ ഇ​ത് ഇ​ട​യാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

രോ​ഗ​വ്യാ​പ​നം കേ​ര​ളം പ​ര​മാ​വ​ധി ചെ​റു​ത്തു. പ​ക്ഷേ ചെ​റി​യ അ​ശ്ര​ദ്ധ കൊ​ണ്ടു​പോ​ലും വ​ലി​യ രീ​തി​യി​ൽ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന മ​ഹാ​മാ​രി​യാ​ണി​ത്. ന​ഗ​ര​ങ്ങ​ളി​ൽ എ​ളു​പ്പ​ത്തി​ൽ രോ​ഗ​വ്യാ​പ​ന​സാ​ധ്യ​ത​യു​ണ്ട്. ട്രി​പ്പി​ൾ ലോ​ക്ക് പോ​ലു​ള്ള ക​ർ​ശ​ന​നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്കു ക​ട​ക്കേ​ണ്ടി വ​രു​ന്ന​ത് അ​തി​നാ​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ന​മ്മ​ൾ അ​ശ്ര​ദ്ധ കാ​ണി​ച്ചാ​ൽ സൂ​പ്പ​ർ സ്പ്രെ​ഡ് വ​രാം. പി​ന്നാ​ലെ സ​മൂ​ഹ​വ്യാ​പ​ന​വും വ​രും. ബ്രേ​ക്ക് ദി ​ചെ​യ്ൻ ഒ​രു വി​ട്ടു​വീ​ഴ്ച​യും പാ​ടി​ല്ല. ട്രി​പ്പി​ൾ ലോ​ക്ക് പോ​ലു​ള്ള ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ങ്ങ​നെ ഒ​ഴി​വാ​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.