പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ സ്ലൂ​യി​സ് ഗേ​റ്റ് ബു​ധ​നാ​ഴ്ച തു​റ​ക്കും; ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്
Tuesday, July 7, 2020 7:29 PM IST
തൃ​ശൂ​ർ: പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ സ്ലൂ​യി​സ് ഗേ​റ്റ് തു​റ​ക്കും. ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി. ഡാ​മി​ലേ​ക്കു​ള​ള നീ​രൊ​ഴു​ക്ക് കൂ​ടു​ത​ലാ​യ​തി​നാ​ൽ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ണ് സ്ലൂ​യി​സ് ഗേ​റ്റ് ബു​ധ​നാ​ഴ്ച രാ​വി​ലെ 7.30-ന് ​തു​റ​ക്കു​ക.

18 അ​ടി​യാ​ണ് സ്ലൂ​യി​സ് ഗേ​റ്റ് ഉ​യ​ർ​ത്തു​ക. ത​ൽ​ഫ​ല​മാ​യി 200 ക്യൂ​മെ​ക്സ് ജ​ലം ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് ഒ​ഴു​കും. ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് മൂ​ന്ന് അ​ടി​വ​രെ ഉ​യ​രു​വാ​നും വെ​ള്ളം ക​ല​ങ്ങു​വാ​നും സാ​ധ്യ​ത​യു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മീ​ൻ​പി​ടു​ത്ത​മു​ൾ​പ്പെ​ടെ​യു​ള​ള അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് അ​റി​യി​ച്ചു.

ഡാ​മി​ലെ ജ​ല​നി​ര​പ്പ് 419.41 മീ​റ്റ​ർ ആ​യ​പ്പോ​ൾ സ്പി​ൽ​വേ​ക​ളി​ലൂ​ടെ ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.