ഡ്രീം ​കേ​ര​ള "​സ്വ​പ്ന കേ​ര​ള’​മാ​യി, ന​ട​ന്ന​ത് വ​ൻ​കൊ​ള്ള; വി​മ​ർ​ശി​ച്ച് എം.​കെ. മു​നീ​ർ
Tuesday, July 7, 2020 8:45 PM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​എം എം​എ​ൽ​എ​മാ​ർ​ക്കു പോ​ലും ദ​ർ​ശ​നം കി​ട്ടാ​ൻ അ​സാ​ധാ​ര​ണ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ യ​ഥേ​ഷ്ടം വി​ഹ​രി​ക്കാ​ൻ ക​ള്ള​ക്ക​ട​ത്തു​കാ​രി​ക്ക് നി​ഷ്പ്ര​യാ​സം സാ​ധി​ച്ചെ​ന്ന കു​റ്റ​പ്പെ​ടു​ത്ത​ലു​മാ​യി മു​സ്ലിം ലീ​ഗ് നേ​താ​വ് എം.​കെ. മു​നീ​ർ. ഡ്രീം ​കേ​ര​ള എ​ന്ന പ്ര​വാ​സി പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ ഇ​ത്ര​യും സ്വ​ർ​ണം പ്ര​വാ​സ നാ​ട്ടി​ൽ​നി​ന്ന് ക​ട​ത്തി കൊ​ണ്ടു​വ​രു​മെ​ന്ന് സ്വ​പ്ന​ത്തി​ൽ പോ​ലും ക​രു​തി​യ​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

എം.​കെ. മു​നീ​റി​ന്‍റെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

ഡ്രീം ​കേ​ര​ള, സ്വ​പ്ന കേ​ര​ള​മാ​യി തീ​ർ​ന്ന അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​മാ​ണ​ല്ലോ ഇ​പ്പോ​ഴ​ത്തേ​ത്;

സ്വ​ർ​ണ്ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ പ്ര​തി​യാ​യി സം​ശ​യി​ക്കു​ന്ന വ്യ​ക്തി​യെ സം​സ്ഥാ​ന ഐ​ടി വ​കു​പ്പി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​രി ആ​ക്കി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ചു​മ​ത​ല കൂ​ടി വ​ഹി​ക്കു​ന്ന ഐ​ടി വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​ണ്. അ​സാ​ധാ​ര​ണ കാ​ല​ത്ത് അ​സാ​ധാ​ര​ണ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള ചി​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​ഴി​വി​ട്ട ഇ​ട​പെ​ട​ലു​ക​ളാ​ണ് ഈ ​കേ​സി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത്;

ഐ​ടി വ​കു​പ്പി​ലെ നി​യ​മ​ന​ങ്ങ​ൾ അ​റി​യാ​ത്ത ഐ​ടി വ​കു​പ്പ് മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഓ​ഫീ​സ​ർ ഓ​ണ്‍ സ്പെ​ഷ്യ​ൽ ഡ്യൂ​ട്ടി (ഛട​ഉ) കൂ​ടി​യാ​യ ഐ​ടി വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ സ്പെ​ഷ്യ​ൽ ഡ്യൂ​ട്ടി എ​ന്താ​ണെ​ന്ന് കേ​ര​ളം ഞെ​ട്ട​ലോ​ടെ​യാ​ണ് കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്;

സി​പി​എം എം​എ​ൽ​എ​മാ​ർ​ക്ക് പോ​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ദ​ർ​ശ​നം കി​ട്ടാ​ൻ അ​സാ​ധാ​ര​ണ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന, ഇ​രു​ന്പ് മ​റ​യാ​യി​രു​ന്നു പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫി​സ്‌​സ്. അ​വി​ടെ യ​ഥേ​ഷ്ടം വി​ഹ​രി​ക്കാ​ൻ, ഐ​ടി വ​കു​പ്പി​ലെ പ്ര​സ്തു​ത പോ​സ്റ്റി​ലി​രി​ക്കാ​ൻ യോ​ഗ്യ​ത പോ​ലു​മി​ല്ലാ​ത്ത ഒ​രു ക​ള്ള​ക്ക​ട​ത്തു​കാ​രി​ക്ക് നി​ഷ്പ്ര​യാ​സം സാ​ധി​ക്കു​ന്നു. പ്ര​വാ​സി​ക​ളു​ടെ ലോ​ക കേ​ര​ള​സ​ഭ പോ​ലും ത​ട്ടി​പ്പി​നു​ള്ള വേ​ദി​യാ​ക്കി ഭ​ര​ണ​കൂ​ട ഒ​ത്താ​ശ​യോ​ടെ ഇ​വ​രൊ​ക്കെ​യും ദു​രു​പ​യോ​ഗം ചെ​യ്തി​രി​ക്കു​ന്നു.

സ്പ്രി​ങ്ക്ല​റി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ​പ്പോ​ഴും സ്വ​ന്തം യ​ജ​മാ​ന​നെ ര​ക്ഷി​ക്കാ​ൻ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ തോ​റും ക​യ​റി ഇ​റ​ങ്ങി​യ വി​വാ​ദ ഐ​ടി സെ​ക്ര​ട്ട​റി​യെ മ​ല​യാ​ളി മ​റ​ന്നി​ട്ടി​ല്ല. ഇ​നി ക​ള്ള​ക്ക​ട​ത്തി​നെ ന്യാ​യീ​ക​രി​ക്കാ​ൻ എ​ന്ത് വി​ചി​ത്ര വാ​ഗ്ധോ​ര​ണി​ക​ളാ​വും ഉ​ണ്ടാ​വു​ക​യെ​ന്ന് വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​റി​യാം. സം​ര​ക്ഷി​ക്കാ​നു​ള്ള എ​ല്ലാ വ​ഴി​ക​ളും അ​ട​ഞ്ഞ​പ്പോ​ൾ മാ​ത്ര​മാ​ണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ശി​വ​ശ​ങ്ക​റി​നെ ഐ​ടി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റാ​ൻ മു​ഖ്യ​മ​ന്ത്രി ത​യ്യാ​റാ​യ​ത്. ഇ​പ്പോ​ൾ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്, സ്പ്രിം​ഗ്ള​റും ഇ ​മൊ​ബി​ലി​റ്റി ക​ന്പ​നി ക​രാ​റു​മാ​യൊ​ക്കെ​യു​ള്ള അ​ഴി​മ​തി ബാ​ന്ധ​വ​ങ്ങ​ളു​ടെ ചെ​റി​യ അ​ഗ്രം മാ​ത്ര​മാ​ണ്.​ഇ​തി​ന് ത​ട​യി​ടാ​ൻ ഒ​ന്നോ ര​ണ്ടോ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥാ​ന​ച​ല​നം കൊ​ണ്ട് സാ​ധി​ക്കു​മെ​ന്നാ​യി​രി​ക്ക​ണം മു​ഖ്യ​മ​ന്ത്രി ധ​രി​ച്ചി​രി​ക്കു​ന്ന​ത്.!

കോ​വി​ഡി​ന്‍റെ മ​റ​വി​ൽ പോ​ലും മൂ​ന്നു​പ്രാ​വ​ശ്യ​മ​ട​ക്കം എ​ട്ട് ത​വ​ണ​യാ​ണ് സ്വ​ർ​ണ്ണം ക​ട​ത്തി​യി​രി​ക്കു​ന്ന​ത്.​ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ന്‍റെ മ​റ​വി​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന ഈ ​വ​ൻ​കൊ​ള്ള ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധ​ത്തെ പോ​ലും ബാ​ധി​ക്കു​ന്ന​താ​ണ്. ഐ​ടി വ​കു​പ്പി​ന്‍റെ ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തെ മു​ഴു​വ​ൻ ക​രാ​റു​ക​ളും നി​യ​മ​ന​ങ്ങ​ളും സ്വ​ത​ന്ത്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണം. ’ഡ്രീം ​കേ​ര​ള ’എ​ന്ന പ്ര​വാ​സി പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ ഇ​ത്ര​യും സ്വ​ർ​ണ്ണം പ്ര​വാ​സ നാ​ട്ടി​ൽ നി​ന്ന് ക​ട​ത്തി കൊ​ണ്ടു വ​രു​മെ​ന്ന് നാം ​സ്വ​പ്ന​ത്തി​ൽ പോ​ലും ക​രു​തി​യ​ത​ല്ല.

പ്ര​തി​പ​ക്ഷ നേ​താ​വും പ്ര​തി​പ​ക്ഷ​വും ഇ​ക്കാ​ല​മ​ത്ര​യും കൊ​ണ്ടു​വ​ന്ന എ​ല്ലാ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളേ​യും പ​രി​ഹ​സി​ക്കു​ക​യും അ​പ​മാ​നി​ച്ച് ചി​രി​ക്കു​ക​യും ചെ​യ്തി​രു​ന്ന മു​ഖ്യ​മ​ന്ത്രി ഇ​വി​ടെ​യും പ​രി​ഹാ​സ​വും പു​ച്ഛ​വും കാ​ണി​ക്കു​മോ എ​ന്നാ​ണ് ഇ​നി അ​റി​യാ​നു​ള്ള​ത്.!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.