ഐ​എ​ൻ​എ​സ് ദ്രോ​ണാ​ചാ​ര്യ​യി​ൽ വെ​ടി​വ​യ്പ്പ് പ​രി​ശീ​ല​നം; ക​ട​ലി​ൽ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്
Tuesday, July 7, 2020 8:58 PM IST
കൊ​ല്ലം: നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക​പ്പ​ലി​ലെ വെ​ടി​വ​യ്പ് പ​രി​ശീ​ല​ന​ത്തെ തു​ട​ർ​ന്ന് കേ​ര​ള തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്.

യു​ദ്ധ​ക്ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് ദ്രോ​ണാ​ചാ​ര്യ​യി​ൽ​നി​ന്ന് ഈ ​മാ​സം 10, 14, 17, 21, 24, 28, 31 തി​യ​തി​ക​ളി​ലും ഓ​ഗ​സ്റ്റ് 4, 7, 11, 14, 18, 21, 25, 28 തി​യ​തി​ക​ളി​ലും സെ​പ്റ്റം​ബ​ർ 1, 4, 8, 11, 15, 18, 22, 25, 29 തീ​യ​തി​ക​ളി​ലും വെ​ടി​വ​യ്പ്പ് പ​രി​ശീ​ല​നം ന​ട​ത്തു​മെ​ന്നാ​ണ് അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട ഫി​ഷ​റീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശീ​ല​നം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തെ സം​ബ​ന്ധി​ച്ച് വി​വ​രം തേ​ടി​യ​തി​നു​ശേ​ഷം മാ​ത്ര​മേ പോ​കാ​വൂ എ​ന്ന് കൊ​ല്ലം ജി​ല്ലാ ക​ല​ക്ട​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.