ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ നി​ന്നു​ള്ള പിന്മാ​റ്റം; ട്രം​പി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ജോ ​ബൈ​ഡ​ൻ
Wednesday, July 8, 2020 8:25 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ നി​ന്ന് പിന്മാറാനു​ള്ള അ​മേ​രി​ക്ക​ൻ തീ​രു​മാ​ന​ത്തെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ. ട്രം​പി​ന്‍റെ തീ​രു​മാ​നം തീ​ർ​ത്തും ബാ​ലി​ശ​മാ​ണെ​ന്നും ഒ​ന്നും ആ​ലോ​ചി​ക്കാ​തെ​യു​ള്ള ഈ ​നീ​ക്കം രാ​ജ്യ​ത്തി​ന് ദോ​ഷ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ൻ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റാ​ൽ ആ​ദ്യം ചെ​യ്യു​ക ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ വീ​ണ്ടും അം​ഗ​മാ​കു​ക എ​ന്ന​താ​യി​രി​ക്കു​മെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു. കോ​വി​ഡ് വി​ഷ​യ​ത്തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ചൈ​ന​യ്ക്ക് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ത്തി​യാ​ണ് ട്രം​പ് ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.