സ്വ​ർ​ണ​ക്ക​ട​ത്ത്: അ​റ്റാ​ഷ​യെ ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റം​സ് ന​ട​പ​ടി തു​ട​ങ്ങി
Wednesday, July 8, 2020 10:18 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലെ അ​റ്റാ​ഷ​യെ ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റം​സ് ന​ട​പ​ടി തു​ട​ങ്ങി. ഇ​തു​സം​ബ​ന്ധി​ച്ച അ​നു​മ​തി​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​സ്റ്റം​സ് ക​ത്ത് ന​ൽ​കി.

കേ​ന്ദ്ര പ​രോ​ക്ഷ നി​കു​തി ബോ​ർ​ഡി​ന് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ക​മ്മീ​ഷ​ണ​റാ​ണ് ക​ത്ത് അ​യ​ച്ച​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നും ബോ​ർ​ഡ് അ​പേ​ക്ഷ കൈ​മാ​റി.

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ യു​എ​ഇ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫീ​സ് ഗു​രു​ത​ര പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം ന​ട​ത്തി​യെ​ന്നാ​ണ് ക​സ്റ്റം​സ് വി​ല​യി​രു​ത്ത​ൽ. പ്ര​തി സ​രി​ത് ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗ് കൈ​പ​റ്റി​യ​ത് നി​യ​മ​പ​ര​മ​ല്ലെ​ന്നും ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.