സ്വ​ർ​ണ​ക്ക​ട​ത്ത്: സി​ബി​ഐ സം​ഘം കൊ​ച്ചി ക​സ്റ്റം​സ് ഓ​ഫീ​സി​ൽ
Wednesday, July 8, 2020 11:37 AM IST
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്രാ​ഥ​മി​ക വി​വ​ര ശേ​ഖ​ര​ണ​ത്തി​നാ​യി സി​ബി​ഐ സം​ഘം ക​സ്റ്റം​സ് ഓ​ഫീ​സി​ൽ എ​ത്തി. കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സി​ലേ​ക്കാ​ണ് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത്.

ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഇ​വ​ർ ച​ർ​ച്ച ന​ട​ത്തു​ക​യാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് പ്രാ​ഥ​മി​ക വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തി​നാ​യാ​ണ് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റം​സ് ഓ​ഫീ​സി​ൽ എ​ത്തി​യ​ത്.

അതേസമയം, രാ​ജ്യ​സു​ര​ക്ഷ​യും രാ​ജ്യാ​ന്ത​ര സ്വ​ഭാ​വ​വും പ​രി​ഗ​ണി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.