കോ​ട്ട​യ​ത്ത് നെ​ഗ​റ്റീ​വാ​യ​വ​ർ വീ​ണ്ടും കോ​വി​ഡ് പോ​സി​റ്റീ​വ്; ഭാ​ര്യ​മാ​ർ​ക്കും രോ​ഗ​ബാ​ധ
Wednesday, July 8, 2020 6:41 PM IST
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ. ജൂ​ണ്‍ 17 മു​ത​ൽ 30 വ​രെ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കൊ​റോ​ണ വാ​ർ​ഡി​ൽ ജോ​ലി ചെ​യ്ത​ശേ​ഷം സ​മീ​പ​ത്തെ ഹോ​സ്റ്റ​ലി​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു മ​ണ​ർ​കാ​ട് സ്വ​ദേ​ശി​നി (44), വാ​ക​ത്താ​നം സ്വ​ദേ​ശി​നി (43) എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​രു​വ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ഭാ​ര്യ​മാ​രാ​യ ര​ണ്ടു പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. ഡ​ൽ​ഹി​യി​ൽ​നി​ന്നെ​ത്തി ജൂ​ലൈ മൂ​ന്നി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​യു​ടെ ഭാ​ര്യ (50), കു​വൈ​റ്റി​ൽ നി​ന്നെ​ത്തി ജൂ​ണ്‍ 26-ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​റി​ച്ചി സ്വ​ദേ​ശി​യു​ടെ ഭാ​ര്യ (29) എ​ന്നി​വ​രാ​ണു രോ​ഗം ബാ​ധി​ച്ച ഭാ​ര്യ​മാ​ർ. ഇ​രു​വ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

കൂ​ടാ​തെ, വി​ദേ​ശ​ത്തു രോ​ഗം ബാ​ധി​ച്ച​ശേ​ഷം നെ​ഗ​റ്റീ​വാ​യ ര​ണ്ടു​പേ​ർ വീ​ണ്ടും പോ​സി​റ്റീ​വാ​യി. അ​ബു​ദാ​ബി​യി​ൽ​നി​ന്ന് ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന മാ​ട​പ്പ​ള്ളി കു​റ​ന്പ​നാ​ടം സ്വ​ദേ​ശി (28), മ​സ്ക​റ്റി​ൽ​നി​ന്ന് എ​ത്തി ക​റു​ക​ച്ചാ​ലി​നു സ​മീ​പം ക്വാ​റ​ന്ൈ‍​റ​ൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന വാ​ഴൂ​ർ സ്വ​ദേ​ശി (25) എ​ന്നി​വ​ർ​ക്കാ​ണ് വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

അ​ബു​ദാ​ബി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​റ​ന്പ​നാ​ടം സ്വ​ദേ​ശി​ക്ക് ചി​കി​ത്സ​യ്ക്കു​ശേ​ഷം ജൂ​ണ്‍ എ​ട്ടി​ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ജൂ​ണ്‍ 24-ന് ​അ​ബു​ദാ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ റാ​പ്പി​ഡ് ടെ​സ്റ്റ് ഫ​ല​വും നെ​ഗ​റ്റീ​വാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വാ​ഴൂ​ർ സ്വ​ദേ​ശി മ​സ്ക​റ്റി​ൽ​വ​ച്ച് മേ​യ് 25-ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​ശേ​ഷം 18 ദി​വ​സം റൂം ​ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞി​രു​ന്നു. ഇ​തി​നു​ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നി​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

ഇ​വ​ർ​ക്കു പു​റ​മേ, ചെ​ന്നൈ​യി​ൽ​നി​ന്നു വ​ന്ന് ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് സ്വ​ദേ​ശി (44), കു​വൈ​റ്റി​ൽ​നി​ന്നും ജൂ​ലൈ മൂ​ന്നി​ന് എ​ത്തി അ​തി​ര​ന്പു​ഴ​യി​ലെ ക്വാ​റ​ന്‍റ​യി​ൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​മ​ര​കം സ്വ​ദേ​ശി (43). ചെ​ന്നൈ​യി​ൽ​നി​ന്നും ജൂ​ണ്‍ 27-ന് ​വി​മാ​ന​ത്തി​ൽ എ​ത്തി ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​നി (27), ദു​ബാ​യി​ൽ​നി​ന്ന് എ​ത്തി കൂ​വ​പ്പ​ള്ളി​യി​ലെ ക്വാ​റ​ന്ൈ‍​റ​ൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി (28) എ​ന്നി​വ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഖ​ത്ത​റി​ൽ​നി​ന്ന് എ​ത്തി ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി (28), സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് എ​ത്തി പ​യ്യ​പ്പാ​ടി​യി​ലെ ക്വാ​റ​ന്ൈ‍​റ​ൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ത​ല​യോ​ല​പ്പ​റ​ന്പ് സ്വ​ദേ​ശി (51), മും​ബൈ​യി​ൽ​നി​ന്ന് ജൂ​ലൈ മൂ​ന്നി​ന് ട്രെ​യി​നി​ൽ എ​ത്തി പാ​ത്താ​മു​ട്ട​ത്തെ ക്വാ​റ​ന്ൈ‍​റ​ൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ ന​ഴ്സ് (38) എ​ന്നി​വ​രും പു​തു​താ​യി പോ​സി​റ്റീ​വാ​യി. ഇ​തി​ൽ ന​ഴ്സ് ുംബൈ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ ജൂ​ണ്‍ 29 വ​രെ ജോ​ലി ചെ​യ്തി​രു​ന്നു.

ഷാ​ർ​ജ​യി​ൽ​നി​ന്ന് എ​ത്തി​യ നെ​ടും​കു​ന്നം സ്വ​ദേ​ശി (53). കു​വൈ​റ്റി​ൽ​നി​ന്ന് എ​ത്തി ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി (18), ചെ​ന്നൈ​യി​ൽ​നി​ന്നും റോ​ഡ് മാ​ർ​ഗം എ​ത്തി​യ വൈ​ക്കം സ്വ​ദേ​ശി​നി (23, ക്വാ​റ​ന്ൈ‍​റ​നി​ൻ കേ​ന്ദ്ര​ത്തി​ൽ 14 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം വീ​ട്ടി​ലെ​ത്തി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല), തേ​നി​യി​ൽ​നി​ന്നും ബൈ​ക്കി​ൽ ജൂ​ലൈ മൂ​ന്നി​ന് പീ​രു​മേ​ട്ടി​ൽ എ​ത്തി​യ മ​റി​യ​പ്പ​ള്ളി സ്വ​ദേ​ശി (40) എ​ന്നി​വ​രും കോ​ട്ട​യ​ത്തു രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

നി​ല​വി​ൽ 128 പേ​രാ​ണ് ജി​ല്ല​യി​ൽ വൈ​റ​സ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി- 35, കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി- 37, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി- 25, മു​ട്ട​ന്പ​ലം ഗ​വ​ണ്‍​മെ​ന്‍റ് വ​ർ​ക്കിം​ഗ് വി​മ​ൻ​സ് ഹോ​സ്റ്റ​ലി​ലെ പ്രാ​ഥ​മി​ക പ​രി​ച​ര​ണ കേ​ന്ദ്രം- 15, അ​ക​ല​ക്കു​ന്നം പ്രാ​ഥി​ക പ​രി​ച​ര​ണ കേ​ന്ദ്രം-13 എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി- 1, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി- 1, ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ്-1 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ക​ണ​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.