പൂ​ന്തു​റ​യി​ൽ സൂ​പ്പ​ർ സ്പ്രെ​ഡ്; 64 പേ​രി​ൽ 60 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ച​തു സ​ന്പ​ർ​ക്കം വ​ഴി
Wednesday, July 8, 2020 7:12 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 64 പേ​രി​ൽ 60 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ച​തു സ​ന്പ​ർ​ക്കം വ​ഴി. പൂ​ന്തു​റ​യി​ൽ രോ​ഗ​വ്യാ​പ​നം അ​തീ​വ​ഗു​രു​ത​ര​മാ​ണെ​ന്ന് മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.

ഇ​വി​ടെ ഒ​രാ​ളി​ൽ​നി​ന്ന് ധാ​രാ​ളം പേ​രി​ലേ​ക്ക് രോ​ഗം വ്യാ​പി​ച്ചു​വെ​ന്നും സൂ​പ്പ​ർ സ്പ്രെ​ഡാ​ണെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. ഒ​രാ​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് രോ​ഗ ബാ​ധ​യു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ​യാ​ണ് സൂ​പ്പ​ർ സ്പ്രെ​ഡ് എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണു കോ​വി​ഡ് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ത്. അ​സാ​ധാ​ര​ണ​മാ​യ ക്ല​സ്റ്റ​ർ ഈ ​പ്ര​ദേ​ശ​ത്ത് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. രോ​ഗം അ​തി​വേ​ഗം പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണു​ള്ള​ത്. എ​ല്ലാ​ത​രം പ്രാ​യ​പ​രി​ധി​യി​ലും പെ​ട്ട ആ​ളു​ക​ളി​ലേ​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ക​ണ്ടെ​ത്തി.

പൂ​ന്തു​റ​യി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ രീ​തി​യി​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍ ന​ട​പ്പാ​ക്കാ​നാ​ണു നി​ർ​ദേ​ശം. ഇ​വി​ടെ സ്പെ​ഷ​ൽ ഡ്യൂ​ട്ടി​ക്കാ​യി എ​സ്എ​പി ക​മ​ൻ​ഡാ​ന്‍റ് ഇ​ൻ ചാ​ർ​ജ് എ​ൽ. സോ​ള​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 25 ക​മാ​ൻ​ഡോ​ക​ളെ നി​യോ​ഗി​ച്ചു.

പൂ​ന്തു​റ ഭാ​ഗ​ത്തു​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​യ്ക്കും തി​രി​ച്ചും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും പോ​കു​ന്ന​ത് ത​ട​യാ​ൻ കോ​സ്റ്റ് ഗാ​ർ​ഡ്, കോ​സ്റ്റ​ൽ സെ​ക്യൂ​രി​റ്റി, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എ​ന്നി​വ​യ്ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.

പു​റ​ത്തു​നി​ന്ന് ആ​ളു​ക​ൾ പൂ​ന്തു​റ​യി​ലേ​ക്ക് എ​ത്തു​ന്ന​ത് ക​ർ​ക്ക​ശ​മാ​യി ത​ട​യും. അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചി​ടും. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കും. കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്കു പ​രി​ശോ​ധ​ന ന​ട​ത്തും. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നു സാ​മു​ദാ​യി​ക നേ​താ​ക്ക​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ഹാ​യം തേ​ടു​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.