ഗോ​വ​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ ആ​ല്‍​ബി​നോ ഗോ​മ​സ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ല്‍
Wednesday, July 8, 2020 9:36 PM IST
കൊ​ച്ചി: ഗോ​വ​യി​ല്‍ നി​ന്നു​ള്ള യു​വ ഗോ​ള്‍​കീ​പ്പ​ര്‍ ആ​ല്‍​ബി​നോ ഗോ​മ​സ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടു. 26 കാ​ര​നാ​യ ആ​ല്‍​ബി​നോ ഒ​ഡീ​ഷ എ​ഫ്സി​യി​ല്‍ നി​ന്നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ലെ​ത്തി​യ​ത്.

സാ​ല്‍​ഗോ​ക്ക​ര്‍ താ​ര​മാ​യി​രു​ന്ന ആ​ല്‍​ബി​നോ 2015 ല്‍ ​മും​ബൈ സി​റ്റി എ​ഫ്സി​യി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. 2016-17ലെ ​ഐ​ലീ​ഗ് സീ​സ​ണി​ല്‍ ലോ​ണി​ലൂ​ടെ ഐ​സ്‌​വാ​ള്‍ എ​ഫ്സി​യി​ല്‍ ചേ​ര്‍​ന്നു.

ആ ​സീ​സ​ണി​ൽ എ​ട്ട് ക്ലീ​ൻ ഷീ​റ്റു​ക​ളോ​ടെ ഐ-​ലീ​ഗി​ൽ ക്ല​ബ്ബി​ന് കി​രീ​ടം ഉ​യ​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​താ​യി അ​ൽ​ബി​നോ​യു​ടെ പ്ര​ക​ട​നം. 2016 ല്‍ ​എ​എ​ഫ്സി അ​ണ്ട​ര്‍ 23 യോ​ഗ്യ​താ റൗ​ണ്ടി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ന്ത്യ അ​ണ്ട​ര്‍ 23 ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു ആ​ല്‍​ബി​നോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.