ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ് റ​ദ്ദാ​ക്കി
Wednesday, July 8, 2020 10:36 PM IST
കോ​ൽ​ക്ക​ത്ത: ക്രി​ക്ക​റ്റി​ലെ ഏ​ഷ്യ​ൻ ശ​ക്തി​ക​ൾ ഏ​റ്റു​മു​ട്ടു​ന്ന ഏ​ഷ്യാ ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് റ​ദ്ദാ​ക്കി​യ​താ​യി ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി. വ്യാ​ഴാ​ഴ്ച ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ൽ യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ് ഗാം​ഗു​ലി​യു​ടെ പ്ര​ഖ്യാ​പ​നം.

എ​ന്നാ​ൽ, കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ഗാം​ഗു​ലി ത​യാ​റാ​യി​ല്ല. ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ലാ​ണോ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ഗാം​ഗു​ലി വ്യ​ക്ത​മാ​ക്കി​യി​ല്ല.

പാ​ക്കി​സ്ഥാ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കേ​ണ്ട ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കേ​ണ്ട​ത് യു​എ​ഇ​യി​ലാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ൽ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചാ​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ഇ​ന്ത്യ അ​റി​യി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ യു​എ​ഇ​യി​ൽ സം​ഘ​ടി​പ്പി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് തീ​രു​മാ​നി​ച്ച​ത്.

കൊ​റോ​ണ മ​ഹാ​മാ​രി​ക്ക് ശേ​ഷ​മു​ള്ള ഇ​ന്ത്യ​യു​ടെ ആ​ദ്യ പ​ര​ന്പ​ര ഏ​താ​യി​രി​ക്കു​മെ​ന്ന നി​ല​വി​ൽ പ​റ​യാ​നാ​വി​ല്ല. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് മാ​ത്ര​മെ മ​ത്സ​ര​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യൂ. ട്വ​ന്‍റി-20 ലോ​ക​ക​പ്പ് മാ​റ്റി​വ​യ്ക്കു​മെ​ന്നു​ത​ന്നെ​യാ​ണ് വി​ശ്വാ​സം. 2020നെ ​ഐ​പി​എ​ൽ ഇ​ല്ലാ​ത്ത വ​ർ​ഷ​മാ​ക്കി​ല്ല- ഗാം​ഗു​ലി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.