സി​ബി​എ​സ്ഇ സി​ല​ബ​സ് വെ​ട്ടി​ച്ചു​രു​ക്കി​യ​ത് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി
Thursday, July 9, 2020 5:35 AM IST
ന്യൂ​ഡ​ൽ​ഹി: സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ​നി​ന്ന് ചി​ല അ​ധ്യാ​യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ യു​ക്തി സി​ബി​എ​സ്ഇ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ. ഈ ​നീ​ക്ക​ത്തി​ന് പി​ന്നീ​ൽ ബോ​ർ​ഡി​ന് ശ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​ൽ​ഹി സ​ർ​ക്കാ​ർ എ​ല്ലാ​യ്പ്പോ​ഴും സി​ല​ബ​സ് കു​റ​യ്ക്കു​ന്ന​തി​നെ പി​ന്തു​ണ​യ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടു​ത​ൽ പാ​ഠ ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ താ​ൻ പ​ല​ത​വ​ണ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. 2020-2021 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സി​ല​ബ​സ് കു​റ​യ്ക്കാ​നു​ള്ള സി​ബി​എ​സ്ഇ തീ​രു​മാ​ന​ത്തെ താ​ൻ പി​ന്തു​ണ​യ്ക്കു​ന്നു. എ​ന്നാ​ൽ പാ​ഠ ഭാ​ഗ​ങ്ങ​ൾ വെ​ട്ടി​ച്ചു​രു​ക്കി​യ രീ​തി​യി​ൽ ത​നി​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ന്നും സി​സോ​ദി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡി​നെ തു​ട​ർ​ന്നു ഒ​ൻ​പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ 30 ശ​ത​മാ​ന​മാ​ണ് സി​ബി​എ​സ്ഇ വെ​ട്ടി​ച്ചു​രു​ക്കി​യ​ത്. പ​ല ക്ലാ​സു​ക​ളി​ലെ​യും സു​പ്ര​ധാ​ന പാ​ഠ്യ​ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

ജ​നാ​ധി​പ​ത്യം, പൗ​ര​ത്വം, മ​തേ​ത​ര​ത്വം എ​ന്നി​വ മു​ത​ൽ പ​രി​ണാ​മം വ​രെ പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ്, സി​പി​എം, തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും നി​ര​വ​ധി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ്ര​തി​ഷേ​ധി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ചി​ന്താ​ഗ​തി​യും ഇ​ടു​ങ്ങി​യ മ​നോ​ഭാ​വ​വു​മാ​ണ് ഇ​തി​ലൂ​ടെ പു​റ​ത്താ​യ​തെ​ന്നു വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രും കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.