കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ് കേ​സ്: കേ​ന്ദ്രം അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്
Thursday, July 9, 2020 10:28 AM IST
ന്യൂ​ഡ​ൽ​ഹി: കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ് കേ​സി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്. പാ​ക് സൈ​നി​ക​കോ​ട​തി​യു​ടെ വ​ധ​ശി​ക്ഷാ വി​ധി​ക്കെ​തി​രേ ഇ​സ്‌​ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ൽ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി സ​മ​ർ​പ്പി​ക്കാ​ൻ കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വ് വി​സ​മ്മ​തി​ച്ചാ​യു​ള്ള വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ക​ര​ണം.

കേ​സി​ൽ പാ​കി​സ്ഥാ​നി​ൽ​നി​ന്നും പ്ര​ത്യേ​കി​ച്ചൊ​ന്നും ഇ​നി പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് മനു അ​ഭി​ഷേ​ക് സിം​ഗ്‌​വി പ​റ​ഞ്ഞു. ഇ​പ്പോ​ൾ നാം ​കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍ വി​ശ്വാ​സം അ​ര്‍​പ്പി​ച്ചേ മ​തി​യാ​കൂ. കു​ല്‍​ഭൂ​ഷ​ന്‍ ജാ​ദ​വി​ന് നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ സാ​ധി​ക്ക​ണം. ഇ​തി​നാ​യി സ​ർ​ക്കാ​ർ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്നും സിം​ഗ്‌​വി ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തേ, പാ​ക്കി​സ്ഥാ​ന്‍റെ വാ​ദം ത​ള്ളി വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ല്കാ​തി​രി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ അ​ധികൃ​ത​ർ ജാ​ദ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു വ്യ​ക്ത​മാ​ണെ​ന്നു ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

2017 ലാ​ണ് ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് ഇ​ന്ത്യ​ൻ പൗ​ര​നും മു​ൻ നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ജാ​ദ​വി​നെ പാ​ക്കി​സ്ഥാ​ൻ വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. ജാ​ദ​വ് ദ​യാ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഡോ​ൺ ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. 2016 മാ​ർ​ച്ച് മൂ​ന്നി​നാ​ണ് ജാ​ദ​വി​നെ പാ​ക്കി​സ്ഥാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം, ഇ​റാ​നി​ൽ​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു വ​ന്ന​താ​ണെ​ന്ന് ഇ​ന്ത്യ വാ​ദി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.