എ​ന്നാ​ൽ അ​തൊ​ന്നു കാ​ണ​ട്ടേ..! ഗോ​പാ​ല​കൃ​ഷ്ണ​നെ വെ​ല്ലു​വി​ളി​ച്ച് കെ.​സി. വേ​ണു​ഗോ​പാ​ൽ
Thursday, July 9, 2020 2:00 PM IST
തിരുവനന്തപുരം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ത​നി​ക്കെ​തി​രെ ബി​ജെ​പി നേ​താ​വ് ബി. ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു‌​പ​ടി​യു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി.

ആ​രോ​പ​ണം തെ​റ്റിദ്ധാ​ര​ണാ​ജ​ന​ക​മാ​ണെ​ന്നും യ​ഥാ​ര്‍​ഥ കേ​സി​ല്‍ നി​ന്നും ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ശ്ര​മ​മെ​ന്നും സ്വ​പ്‌​ന​യു​ടെ നി​യ​മ​ന​ത്തി​ല്‍ ത​ന്‍റെ‌ പ​ങ്ക് തെ​ളി​യി​ക്കാ​ൻ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്നും വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

സ്വ​പ്‌​ന​യു​ടെ കേ​ര​ള​ത്തി​ലെ ആ​ദ്യ സ്‌​പോ​ണ്‍​സ​ര്‍ വേ​ണു​ഗോ​പാ​ല്‍ ആ​ണെ​ന്നും സ്വ​പ്ന​യെ ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത് വേ​ണു​ഗോ​പാ​ലാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു​വെ​ന്നു​മാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ച​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് ആ​ത്മാ​ർ​ത്ഥ​ത​യി​ല്ല. സ്വ​പ്ന​യ്ക്ക് എ​യ​ർ​ഇ​ന്ത്യ സാ​റ്റ്‍​സി​ൽ ജോ​ലി ല​ഭി​ച്ച​ത് വേ​ണു​ഗോ​പാ​ൽ കേ​ന്ദ്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ സ​ഹ​മ​ന്ത്രി​യാ​യി​രി​ക്കെ​യാ​യി​രു​ന്നു.

വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ൽ ഇ​തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ തെ​ളി​വ് ഹാ​ജ​രാ​ക്കാ​ൻ ത​യാ​റാ​ണ്. കോ​ൺ​സു​ലേ​റ്റി​ൽ സ്വ​പ്ന​യെ ശി​പാ​ർ​ശ ചെ​യ്ത കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​രാ​ണെ​ന്ന് അ​ന്വേ​ഷി​ക്ക​ണം. കെ.​സി. വേ​ണു​ഗോ​പാ​ൽ മ​ന്ത്രി​യാ​യി​രു​ന്ന 2012- 2014 കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​ന്ന ഇ​ട​പെ​ട​ലു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.